തിരുവനന്തപുരം:ഉരുള്‍പൊട്ടലുണ്ടായ വയനാട്ടിലേക്ക് യാത്ര തിരിച്ച് കോണ്‍ഗ്രസ് നേതാക്കള്‍. രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെസി വേണുഗോപാല്‍ എന്നിവര്‍ ഉടന്‍ വയനാട്ടിലെത്തും. പ്രത്യേക വിമാനത്തില്‍ കണ്ണൂരിലെത്തിയ സംഘം റോഡ് മാര്‍ഗം വയനാട്ടിലേക്ക് തിരിച്ചു.
വയനാട് ദുരന്തം: രാഹുലും പ്രിയങ്കയും വയനാട്ടിലേക്ക്, ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിക്കും - RAHUL GANDHI VISIT IN WAYANAD - RAHUL GANDHI VISIT IN WAYANAD
ഉരുൾപൊട്ടൽ ദുരന്തത്തിന്‍റെ സ്ഥിതിഗതികൾ വിലയിരുത്താൻ രാഹുൽ ഗാന്ധിഅടക്കമുള്ള നേതാക്കള്‍ വയനാട്ടിലേക്ക്. കണ്ണൂർ വിമാനത്താവളത്തിലെത്തിയ സംഘം വയനാട്ടിലേക്ക് യാത്ര തിരിച്ചു.
Published : Aug 1, 2024, 10:41 AM IST
|Updated : Aug 1, 2024, 11:10 AM IST
ദുരിതാശ്വാസ ക്യാമ്പുകളിലും വിംസ് ആശുപത്രിയിലും സംഘം സന്ദര്‍ശനം നടത്തും. മേപ്പാടിയിലെ ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, സെന്‍റ് ജോസഫ് യുപി സ്‌കൂള്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളില്‍ സന്ദര്‍ശനം നടത്തുമെന്നാണ് ലഭിക്കുന്ന വിവരം. അതേസമയം ദുരന്ത മേഖല സന്ദര്‍ശിക്കുമോയെന്ന കാര്യത്തില്‍ വ്യക്തതയില്ല.
Also Read:വയനാട് ദുരന്തം: മുഖ്യമന്ത്രി വയനാട്ടിലെത്തി; സർവകക്ഷിയോഗം ഉടൻ