കേരളം

kerala

ETV Bharat / state

വയനാട് ദുരന്തം: രാഹുലും പ്രിയങ്കയും വയനാട്ടില്‍, ദുരന്തമുഖം സന്ദര്‍ശിക്കുന്നു - Congress Leaders At Wayanad - CONGRESS LEADERS AT WAYANAD

വയനാട്ടിലെ ദുരന്ത മേഖല സന്ദര്‍ശിച്ച് കോണ്‍ഗ്രസ് നേതാക്കള്‍. രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെസി വേണുഗോപാല്‍, വി.ഡി സതീശന്‍ എന്നിവരാണ് വയനാട്ടിലെത്തിയത്.

WAYANAD LANDSLIDE UPDATES  വയനാട് ഉരുൾപൊട്ടൽ  രാഹുൽ ഗാന്ധി  WAYANAD LANDSLIDE RESCUE OPERATION
Congress Leaders At Wayanad (ETV Bharat)

By ETV Bharat Kerala Team

Published : Aug 1, 2024, 1:54 PM IST

Updated : Aug 1, 2024, 2:00 PM IST

വയനാട്: ഉരുള്‍പൊട്ടലുണ്ടായ ചൂരല്‍മലയില്‍ സന്ദര്‍ശനം നടത്തി കോണ്‍ഗ്രസ് നേതാക്കള്‍. രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെസി വേണുഗോപാല്‍ എന്നിവരാണ് സ്ഥലത്തെത്തിയത്. പ്രത്യേക വിമാനത്തില്‍ കണ്ണൂരിലെത്തിയ സംഘം റോഡ് മാര്‍ഗമാണ് വയനാട്ടിലെത്തിയത്.

ദുരിതാശ്വാസ ക്യാമ്പുകളിലും പരിക്കേറ്റവരെ ചികിത്സിക്കുന്ന വിംസ് മെഡിക്കൽ കോളജിലും സംഘം സന്ദർശനം നടത്തും. മേപ്പാടിയിലെ ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, സെന്‍റ് ജോസഫ് യുപി സ്‌കൂള്‍ എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളിലാണ് സന്ദര്‍ശനം നടത്തുന്നതെന്നാണ് വിവരം. വയനാട്ടിലെ ഉരുൾപൊട്ടലുണ്ടായ മേഖലയിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

ഉരുള്‍പൊട്ടലിൽ കാണാതായവരെ കണ്ടെത്തുന്നതിനായി ചാലിയാറിലും തെരച്ചിൽ ഊർജിതമാണ്. ദുരന്ത സ്ഥലത്ത് താത്‌കാലിക ബെയ്‌ലി പാലത്തിന്‍റെ നിർമാണം പുരോഗമിക്കുകയാണ്. നിർമാണം അവസാനഘട്ട പൂർത്തിയായാൽ രക്ഷാപ്രവർത്തനം കൂടുതൽ എളുപ്പമാവും.

Also Read: കൂട്ടക്കരച്ചിലിന്‍റേയും സങ്കടകാഴ്‌ചകളുടേയും ദിനരാത്രങ്ങള്‍; ദുരന്ത ഭൂമി അതീവ സങ്കീർണതയിലേക്ക്

Last Updated : Aug 1, 2024, 2:00 PM IST

ABOUT THE AUTHOR

...view details