കേരളം

kerala

ETV Bharat / state

'സ്വർണ്ണക്കടത്തില്‍ പങ്ക്, കമ്മീഷൻ വാങ്ങി കേസൊതുക്കൽ'; പി ശശിക്കെതിരെ പാർട്ടിക്ക് നൽകിയ പരാതി പുറത്തുവിട്ട് പിവി അൻവർ - PV ANVAR FB POST ON P SASI ISSUE - PV ANVAR FB POST ON P SASI ISSUE

പ്രമുഖ ന്യൂസ് ചാനലിൻ്റെ ചർച്ചയിൽ പി ശശിക്കെതിരെ പരാതി ഒന്നും ഉന്നയിച്ചില്ലെന്ന പ്രസ്‌താവന ഉണ്ടായ സാഹചര്യത്തിൽ പി ശശിക്കെതിരെ സിപിഎം സെക്രട്ടറിക്ക് നൽകിയ പരാതി ഫേസ്‌ബുക്കിലൂടെ പുറത്തുവിട്ട് പിവി അൻവർ .

PV ANVAR  P SASI  PV ANVAR FACEBOOK POST ON P SASI  പിവി അൻവർ ഫേസ്‌ബുക്ക് പോസ്റ്റ്
From left PV Anvar, P Sasi (ETV Bharat)

By ETV Bharat Kerala Team

Published : Oct 1, 2024, 2:24 PM IST

തിരുവനന്തപുരം: പി ശശിക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറിക്ക് നൽകിയ പരാതി പുറത്തുവിട്ട് പി വി അൻവർ. ശശിക്ക് സ്വർണ്ണക്കടത്തിൽ പങ്കുണ്ടെന്നും, കേസുകളിൽ ഒത്തുതീർപ്പുണ്ടാക്കി ലക്ഷങ്ങൾ കൈപ്പറ്റുന്നുവെന്നും അടക്കം ഗുരുതര ആരോപണങ്ങളുള്ള കത്താണ് ഫേസ്‌ബുക്കിലൂടെ പിവി അൻവർ പങ്കുവെച്ചത്. പി ശശിക്കെതിരെ പരാതി ഒന്നും ഉന്നയിച്ചില്ലെന്ന പ്രസ്‌താവന പ്രമുഖ ന്യൂസ് ചാനല്‍ ചർച്ചയ്‌ക്കിടെ സിപിഎം വക്‌താവില്‍ നിന്ന് ഉണ്ടായ സാഹചര്യത്തിലാണ് പരാതി പുറത്തുവിടുന്നതെന്ന് ഫേസ്‌ബുക് പോസ്‌റ്റില്‍ പി വി അൻവർ വ്യക്‌തമാക്കുന്നു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ഫേസ്ബുക്കിലൂടെ പരസ്യമാക്കിയ പരാതിയിൽ ശശിക്കെതിരെ ഗുരുതര ആക്ഷേപങ്ങളാണ് അൻവർ ഉന്നയിച്ചിട്ടുളളത്. കച്ചവടക്കാർക്കിടയിലെ സാമ്പത്തിക തർക്കത്തിൽ ഇടപെട്ട് ശശി ലക്ഷങ്ങൾ കൈപ്പറ്റി, സ്വർണ്ണക്കടത്തിന്‍റെ പങ്ക് ശശി പറ്റുന്നു, രാഹുൽ ഗാന്ധിക്കെതിരായ പരാമർശത്തിൽ തനിക്കെതിരായ കേസിന് പിന്നിലും ശശിയാണ്, കമ്മീഷൻ വാങ്ങി കേസുകൾ ഒത്തുതീർപ്പാക്കുന്നു എന്നിങ്ങനെയാണ് ആരോപണങ്ങൾ. പാർട്ടിക്കാരെ സർക്കാരിൽ നിന്നും അകറ്റിനിർത്തുന്ന ശശിക്കെതിരെ നടപടി വേണമെന്നാണ് എംവി ഗോവിന്ദന് നൽകിയ പരാതിയിലെ ആവശ്യം.

Also Read:'മുഖ്യമന്ത്രിക്ക് ആർഎസ്എസ് മനസ്; മാമി കേസിൽ നിലവിലെ അന്വേഷണത്തിൽ ഒരു ചുക്കും നടക്കില്ലെന്നും അന്‍വര്‍

ABOUT THE AUTHOR

...view details