പാലക്കാട്:പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പില്‍യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിന് പിന്തുണ പ്രഖ്യാപിച്ച് പിവി അൻവർ. രണ്ട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥികളെ പിന്തുണയ്ക്കുന്നതിന് പിവി അൻവർ മുന്നോട്ട് വച്ച ഉപാധികളെല്ലാം യുഡിഎഫ് തള്ളിയതിന് പിന്നാലെയാണ് പിവി അൻവർ രാഹുൽ മാങ്കൂട്ടത്തിന് പിന്തുണ നൽകാമെന്ന് പ്രഖ്യാപിച്ചത്. ഡിഎംകെ പാലക്കാട് സ്ഥാനാർഥിയായി എംഎം മിൻഹാജിനെ മത്സരരംഗത്ത് നിന്ന് പിൻവലിച്ചതായും അന്‍വര്‍ പ്രഖ്യാപിച്ചിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
വർഗീയ രാഷ്ട്രീയത്തെ പരാജയപ്പെടുത്തുന്നതിനായി രാഹുൽ മാങ്കൂട്ടത്തിൻ്റെ വിജയത്തിനായി പ്രവർത്തിക്കുമെന്ന് പിവി അൻവർ മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ ചേലക്കരയിലെ ഡിഎംകെ സ്ഥാനാർഥി എൻകെ സുധീറിനെ പിൻവലിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഇനി അമേരിക്കൻ പ്രസിഡൻ്റ് പിൻവലിക്കാൻ ആവശ്യപ്പെട്ടാലും അദ്ദേഹത്തെ മത്സരത്തിൽ നിന്ന് മാറ്റില്ലെന്നായിരുന്നു പ്രതികരണം.
ചേലക്കരയിലെ യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസിനെ പിൻവലിച്ച് പകരം തൻ്റെ സ്ഥാനാർഥിയായ എൻകെ സുധീറിനെ പിന്തുണച്ചാൽ പാലക്കാട് മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥിയെ പിന്തുണയ്ക്കുമെന്ന് അൻവർ ഞായറാഴ്‌ച വ്യക്തമാക്കിയിരുന്നു. എന്നാൽ തിങ്കളാഴ്‌ച കോൺഗ്രസ് പാർട്ടി അദ്ദേഹത്തിൻ്റെ എല്ലാ ആവശ്യങ്ങളും നിരസിച്ചതിന് പിന്നാലെയാണ് ഇപ്പോൾ ഇത്തരത്തിലുളള നീക്കം.
Also Read:'പ്രതിപക്ഷ നേതാവ് എത്ര അപമാനിച്ചാലും പാലക്കാട് ബിജെപി ജയിക്കാതിരിക്കാന്‍ എന്ത് വിട്ടുവീഴ്‌ചയും ചെയ്യും': പിവി അൻവർ