കേരളം

kerala

ETV Bharat / state

എംആർ അജിത് കുമാറിനെതിരെയുള്ള ആരോപണങ്ങളിന്മേൽ അന്വേഷണം വേണം; ഹൈക്കോടതിയിൽ പൊതുതാത്‌പര്യ ഹർജി - ADGP MR AJITH KUMAR ISSUE IN HC - ADGP MR AJITH KUMAR ISSUE IN HC

ദേശ സുരക്ഷയെ ബാധിക്കുന്ന വിഷയങ്ങളായിട്ടും അന്വേഷണമില്ലെന്ന് ഹര്‍ജിയില്‍ ആരോപണം.

HIGH COURT NEWS  PV ANWAR MR AJITHKUMAR ISSUE  എംആർ അജിത് കുമാര്‍ പിവി അന്‍വര്‍  LATEST MALAYALAM NEWS
ADGP M R Ajithkumar (ETV Bharat)

By ETV Bharat Kerala Team

Published : Sep 4, 2024, 6:04 PM IST

എറണാകുളം:എഡിജിപി എംആർ അജിത് കുമാറിനെതിരെ പിവി അൻവർ ഉന്നയിച്ച ആരോപണങ്ങളിന്മേൽ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ പൊതുതാത്‌പര്യ ഹർജി. കോടതി മേൽനോട്ടത്തിൽ കേന്ദ്ര ഏജൻസി അന്വേഷണം നടത്തണം എന്നാവശ്യപ്പെട്ടാണ് ഹർജി. വിവരാവകാശ പ്രവർത്തകനായ ജോർജ് വട്ടുകുളമാണ് ഹർജിക്കാരൻ.

ദേശീയ സുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ള ആരോപണങ്ങളാണ് ഭരണകക്ഷി എംഎൽഎ ഉന്നയിച്ചിട്ടുള്ളത്. ആരോപണങ്ങൾ പുറത്തുവന്നിട്ടും ഇതുവരെ അന്വേഷണം ആരംഭിച്ചിട്ടില്ല.
സംഭവം മൂടിവയ്ക്കാനാണ് പൊലീസിന്‍റെ ശ്രമമെന്നും ഹർജിയിൽ പറയുന്നു. ഹർജി ഹൈക്കോടതി നാളെ പരിഗണിക്കും.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ABOUT THE AUTHOR

...view details