കോഴിക്കോട്:കരിവാരിതേക്കലാണെന്ന് ആവർത്തിച്ച് സിപിഎം കോഴിക്കോട് ജില്ല സെക്രട്ടറി പി മോഹനൻ. പിഎസ്‌സി അംഗത്വ കോഴ ആരോപണത്തിൽ പരാതി കിട്ടിയിട്ടില്ല. പാർട്ടി സെക്രട്ടറിയും അത് വ്യക്തമാക്കിയതാണ്. ഗോവിന്ദൻ മാഷ് പറഞ്ഞാൽ അതിനപ്പുറം ഒരു വാക്കില്ല. മന്ത്രി മുഹമ്മദ് റിയാസിനെയും പാർട്ടിയെയും ഗവൺമെന്‍റിനെയും കരിവാരിതേക്കാനുളള ഒരു കൂട്ടം മാധ്യമങ്ങളുടെയും രാഷ്ട്രീയ വിരോധികളുടെയും നീക്കത്തെ ശക്തമായി പ്രതിരോധിക്കുമെന്നും പി മോഹനൻ പറഞ്ഞു.
'പിഎസ്‌സി കോഴ വിവാദം പാർട്ടിയെയും ഗവൺമെന്‍റിനെയും കരിവാരി തേയ്‌ക്കാനുള്ള മനപൂര്‍വ്വമായ ശ്രമം': പി മോഹനൻ - P Mohanan Replies On PSC Bribe - P MOHANAN REPLIES ON PSC BRIBE
പിഎസ്‌സി അംഗത്വ കോഴയുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചിട്ടിലെന്ന് സിപിഎം കോഴിക്കോട് ജില്ല സെക്രട്ടറി പറഞ്ഞു. രാഷ്ട്രീയ വിരോധികളുടെയും മാധ്യമങ്ങളുടെയും കരിവാരിതേക്കാനുളള നീക്കത്തെ പ്രതിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
P Mohanan (Etv Bhara)
Published : Jul 10, 2024, 9:16 PM IST