തിരുവനന്തപുരം : പിഎസ്‌സി പരീക്ഷ പരിഗണിച്ച് സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന വിവിധ ട്രെയിനുകളില്‍ അധിക ജനറല്‍ കോച്ച് അനുവദിച്ചു. വാരാന്ത്യവും പിഎസ്‌സി പരീക്ഷകളും ഒരുമിച്ച് എത്തുന്നതിനാല്‍ ജനറല്‍ കോച്ചുകളില്‍ തിരക്ക് വര്‍ധിക്കാനുള്ള സാഹചര്യം കണക്കിലെടുത്താണ് അധിക ജനറല്‍ കോച്ചുകള്‍ അനുവദിച്ചതെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു.
തിരുവനന്തപുരം കോഴിക്കോട് ജനശതാബ്‌ദി എക്‌സ്പ്രസിലും ഒരു സെക്കന്‍ഡ് സിറ്റിങ് കോച്ച് അധികം അനുവദിച്ചിട്ടുണ്ട് (12075 - 12076).