കേരളം

kerala

ETV Bharat / state

പിഎസ്‌സി പരീക്ഷയിലെ ആൾമാറാട്ടം : അമൽജിത്തിനായി പരീക്ഷയ്‌ക്കെത്തിയത് സഹോദരൻ - ആൾമാറാട്ടക്കേസ്

പൂജപ്പുരയിൽ ഉദ്യോഗാർഥി പരീക്ഷാഹാളിൽ നിന്ന് ഇറങ്ങി ഓടിയ സംഭവം : അമൽജിത്തിന് വേണ്ടി പരീക്ഷയെഴുതാൻ എത്തിയത് സഹോദരനെന്ന് സ്ഥിരീകരിച്ച് പൊലീസ്. ഒളിവിൽ കഴിയുന്ന പ്രതികൾക്കായി അന്വേഷണം വ്യാപിപ്പിച്ചു

PSC exam fraud in Poojappura  Impersonation attempt in PSC  ആൾമാറാട്ടക്കേസ്  പിഎസ്‌സി പരീക്ഷയിൽ ആൾമാറാട്ടം  ആൾമാറാട്ടക്കേസ്
PSC Exam Fraud In Poojappura Akhil Wrote Exam For Brother Amal

By ETV Bharat Kerala Team

Published : Feb 9, 2024, 7:39 PM IST

തിരുവനന്തപുരം: പിഎസ്‌സി കേരള സര്‍വകലാശാല ലാസ്റ്റ് ഗ്രേഡ് പരീക്ഷയിൽ ആൾമാറാട്ടം (Impersonation attempt in PSC examination) നടത്തിയത് ഉദ്യോഗാർഥിയായ അമൽജിത്തിന്‍റെ സഹോദരനെന്ന് പൊലീസ്. അമൽജിത്തിന് പകരം സഹോദരൻ അഖിൽജിത്താണ് പരീക്ഷയെഴുതാൻ പൂജപ്പുര ചിന്നമ്മ മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിൽ എത്തിയത്. തിരുവനന്തപുരം നേമം മേലാംകോട് സ്വദേശികളാണ് ഇരുവരും.

പരിശോധനയ്ക്കിടെ ഇറങ്ങി ഓടിയ അഖിൽജിത്തിനെ ബൈക്കിൽ കൂട്ടിക്കൊണ്ടുപോയത് അമൽജിത്താണെന്നും പൊലീസ് വ്യക്തമാക്കി. ഇവരുടെ വീട്ടിൽ നടത്തിയ പരിശോധനകൾക്ക് ശേഷമാണ് ആൾമാറാട്ടം നടത്തിയത് അമൽജിത്തിന്‍റെ സഹോദരനാണെന്ന് പൊലീസ് സ്ഥിരീകരിച്ചത്. സംഭവത്തിന് ശേഷം ഇരുവരും ഒളിവിലാണ്.

പൂജപ്പുര പൊലീസ് പ്രതികൾക്കായുള്ള തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. അമൽജിത്തിനെയും അഖിൽജിത്തിനെയും കണ്ടെത്തി അറസ്റ്റ് ചെയ്‌തതിന് ശേഷം തുടർനടപടികളിലേക്ക് കടക്കുമെന്നും പൂജപ്പുര എസ് എച്ച് ഒ ശ്രീജിത്ത് സി പറഞ്ഞു. ഫെബ്രുവരി 7 നായിരുന്നു കേസിനാസ്‌പദമായ സംഭവം (PSC exam fraud in Poojappura).

Also read: പൂജപ്പുരയില്‍ പിഎസ്‌സി പരീക്ഷ ഹാളില്‍ നിന്ന് ഇറങ്ങിയോടി ഉദ്യോഗാര്‍ഥി; ആള്‍മാറാട്ടമെന്ന് പരാതി

ഇന്‍വിജിലേറ്റര്‍ രേഖകള്‍ പരിശോധിക്കുന്നതിനിടെയാണ് ഉദ്യോഗാര്‍ഥി പരീക്ഷാഹാളില്‍ നിന്ന് ഇറങ്ങിയോടിയത്. രാവിലെ 10 മണിയോടെ പൂജപ്പുര ചിന്നമ്മ മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം. ഹാജർ ലിസ്റ്റിൽ ഒപ്പിട്ട ശേഷമാണ് ബയോമെട്രിക് പരിശോധന (Biometric verification in PSC exam) നടത്താനായി ആരംഭിച്ചത്. ഇതിനിടെയാണ് അഖിൽജിത്ത് പുറത്തേക്ക് ഇറങ്ങി ഓടിയത്.

Also read: പരീക്ഷ തട്ടിപ്പിന് തടയിടാൻ കേന്ദ്ര നിയമം ; പ്രതീക്ഷയോടെ കേരളത്തിലെ പിഎസ്‌സി ഉദ്യോഗാർഥികൾ

പി എസ് സി പരീക്ഷയിൽ (Kerala PSC) ഇതാദ്യമായായിരുന്നു ബയോമെട്രിക് പരിശോധന നടപ്പാക്കിയത്. ഇയാളുടെ ഡോക്യുമെന്‍റുകള്‍ പരിശോധിക്കുന്നതിനിടെ ഇന്‍വിജിലേറ്റര്‍ സംശയം പ്രകടിപ്പിച്ചതോടെയാണ് ഹാളില്‍ നിന്നും ഇറങ്ങിയോടിയത്. തുടര്‍ന്ന് സ്ഥലത്ത് പട്രോളിങ്ങിന് എത്തിയ പൂജപ്പുര പൊലീസിനോട് സ്‌കൂള്‍ അധികൃതര്‍ ആള്‍മാറാട്ടം സംശയിക്കുന്നതായി പരാതിപ്പെടുകയും പൊലീസ് ഇയാള്‍ ഇറങ്ങിയോടുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും ചെയ്‌തിരുന്നു. പിന്നാലെ സ്‌കൂള്‍ അധികൃതര്‍ പിഎസ്‌സിക്ക് പരാതി നല്‍കുകയായിരുന്നു.

ABOUT THE AUTHOR

...view details