തൃശൂര്‍: അതിരപ്പിള്ളിയിൽ കാട്ടാനയെ പ്രകോപിപ്പിച്ചതിന് വിനോദസഞ്ചാരികൾക്ക് എതിരെ കേസെടുത്തു. തമിഴ്‌നാട്ടിൽ നിന്നെത്തിയ ഏഴംഗ സംഘത്തിനെതിരെയാണ് കേസെടുത്തത്. കേസിലെ ഒന്നാംപ്രതി തമിഴ്‌നാട് റാണിപേട്ട് സ്വദേശി എം സൗക്കത്തിനെ റിമാൻഡ് ചെയ്‌തു.
കാട്ടാനയെ പ്രകോപിപ്പിച്ചു; വിനോദസഞ്ചാരികൾക്കെതിരെ കേസ് - Provoking Elephant Case - PROVOKING ELEPHANT CASE
ആനയ്ക്ക് മധുര പലഹാരങ്ങൾ എറിഞ്ഞുകൊടുത്ത് പ്രകോപനം, തമിഴ്‌നാട്ടിൽ നിന്നെത്തിയ ഏഴംഗ സംഘത്തിനെതിരെ കേസെടുത്തു
police and accused (Etv Bharat Reporter)
Published : May 19, 2024, 8:38 AM IST
ആനയ്ക്ക് മധുര പലഹാരങ്ങൾ എറിഞ്ഞുകൊടുത്ത് പ്രകോപനം സൃഷ്‌ടിക്കുകയായിരുന്നു. സുഹൃത്തുക്കളുമായി പന്തയം വച്ചാണ് ആനയെ പ്രകോപിപ്പിച്ചത്. പിന്നാലെ വിനോദസഞ്ചാരികൾക്ക് നേരെ ആന പാഞ്ഞടുക്കുകയും ചെയ്‌തു. ദൃശ്യങ്ങൾ പകർത്തിയ മറ്റൊരു സംഘമാണ് വനംവകുപ്പിന് വിവരം കൈമാറിയത്.
ALSO READ:വാഹനങ്ങൾ തടഞ്ഞ് കാട്ടുകൊമ്പൻ ; അതിരപ്പിള്ളി-ചാലക്കുടി റൂട്ടില്‍ ഗതാഗതം തടസപ്പെട്ടു