തിരുവനന്തപുരം: ഐഎഫ്എഫ്കെ വേദിയിൽ മുഖ്യമന്ത്രിക്ക് നേരെ കൂകി വിളിച്ച ഒരാൾ കസ്‌റ്റഡിയിൽ. റോമിയോ രാജൻ(28) എന്നയാളെയാണ് മ്യൂസിയം പൊലീസ് കസ്‌റ്റഡിയിലെടുത്തത്. കേരള രാജ്യാന്തര ചലച്ചിത്രമേള ഉദ്ഘാടനത്തിന് എത്തുന്ന വഴിയിലാണ് യുവാവ് മുഖ്യമന്ത്രിക്ക് നേരെ കൂകി വിളിയുമായി എത്തിയത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഉടൻ തന്നെ പൊലീസ് സംഘം ഇയാളെ സ്ഥലത്ത് നിന്ന് സ്‌റ്റേഷനിലേക്ക് മാറ്റി. ഇയാളുടെ കൈവശം 2022 ലെ ഐഎഫ്എഫ്കെ ഡെലിഗേറ്റ് പാസുണ്ടെന്ന് മ്യൂസിയം പൊലീസ് പറഞ്ഞു. ഇപ്പോഴത്തെ മേളയിൽ ഇയാൾ ഡെലിഗേറ്റല്ലെന്നും പൊലീസ് അറിയിച്ചു. സംഭവത്തിൽ ഇതു വരെ പൊലീസ് കേസ് രജിസ്‌റ്റർ ചെയ്‌തിട്ടില്ല.
Also Read;29ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തിരി തെളിഞ്ഞു;തലസ്ഥാനത്ത് ഇനി സിനിമക്കാലം