വീടിൻ്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞു (ETV Bharat) ഇടുക്കി:ശക്തമായ മഴയിൽ കട്ടപ്പന നഗരസഭയിലെ അമ്പലക്കവലയിൽ സംരക്ഷണ ഭിത്തി ഇടിഞ്ഞ് വീട് അപകടാവസ്ഥയിൽ. അമ്പലക്കവല മഴവന്നൂർ ഗോകുൽ ജി നായരുടെ വീടിൻ്റെ സംരക്ഷണ ഭിത്തിയാണ് ഇടിഞ്ഞത്. ഇവിടെ നിർമ്മിച്ച ഔട്ട് ഹൗസും മഴയിൽ തകർന്നു.
സംരക്ഷണ ഭിത്തി ഇടിഞ്ഞ് വീണ് സമീപത്തെ വീടിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ജൂണ്‍ 26 വൈകിട്ട് ഉണ്ടായ ശക്തമായ മഴയിലാണ് വീടിൻ്റെ ഒരു വശത്തെ സംരക്ഷണ ഭിത്തി ഇടിഞ്ഞത്. ഇവിടെ നിർമ്മിച്ച ഔട്ട് ഹൗസും പൂർണ്ണമായും തകർന്നു.
സംരക്ഷണ ഭിത്തി ഇടിഞ്ഞ് വീണത് സമീപത്തെ ആൾത്താമസമില്ലാത്ത വീടിന് മുകളിലേക്കാണ്. ആ വീടും ഭാഗികമായി തകർന്നു. നിലവിൽ ഈ അവസ്ഥ വീടിനും ഭീഷണിയാണ്. ഇടിഞ്ഞ ഭാഗത്ത് പടുതാ ഇട്ട് മറച്ചാണ് സംരക്ഷിച്ചിരിക്കുന്നത്.
ഏകദേശം പത്ത് ലക്ഷം രൂപയുടെ നാശനഷ്‌ടം സംഭവിച്ചതായാണ് പ്രാഥമിക നിഗമനം. രാത്രി വൈകിയുമായി ശക്തമായ മഴയാണ് പെയ്‌തിറങ്ങിയത്. കട്ടപ്പന നഗരസഭ വാർഡ് 21 ലെ വരയാർ കല്യാണത്തണ്ട് മേഖലയിൽ റോഡിലേക്ക് കല്ല് ഇടിഞ്ഞ് വീണ് ഗതാഗതതടസം ഉണ്ടായി. ഇതോടൊപ്പം വൈദ്യുതി പോസ്‌റ്റും ഒടിഞ്ഞ് വീണിരുന്നു. നഗരസഭ അധികൃതരുടെ നേതൃത്വത്തിൻ തടസങ്ങൾ എല്ലാം പരിഹരിച്ചു.
ALSO READ :ഇടുക്കിയില്‍ പെരുമഴ, മലവെള്ളപ്പാച്ചിലില്‍ ഒറ്റപ്പെട്ട് കക്കാട്ടുകടയിലെ കുടുംബങ്ങൾ