കോഴിക്കോട്: റെയിൽവേ സ്റ്റേഷന് സമീപം, ബസ് കടയിലേക്ക് ഇടിച്ചു കയറി.
ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം സംഭവിച്ചത്. റെയിൽവേ സ്റ്റേഷൻ ഭാഗത്ത് നിന്നും സിറ്റി സ്റ്റാൻഡിലേക്ക് വരികയായിരുന്ന സിറ്റി ബസ് ആണ് അപകടത്തിൽപ്പെട്ടത്.
മിഠായി തെരുവിന്‍റെ ആരംഭ ഭാഗത്തെ ഓട്ടുപാത്രങ്ങളും വിളക്കുകളും മറ്റും വില്‍പന നടത്തുന്ന കടയിലേക്കാണ് ബസ് ഇടിച്ചു കയറിയത്. ഈ ഭാഗത്ത് എത്തിയപ്പോള്‍ പെട്ടെന്ന് ബസിന്‍റെ നിയന്ത്രണം വിട്ട് ഇവിടെയുള്ള ഡിവൈഡറിൽ കയറി കടയിൽ ഇടിക്കുകയായിരുന്നു.
അപകട സമയത്ത് ബസിൽ നിരവധി യാത്രക്കാരുണ്ടായിരുന്നു. ബസ് ഡിവൈഡറിൽ കയറിയ ഉടനെ ഡ്രൈവർ പുറത്തേക്ക് തെറിച്ചുവീണു. അപകടത്തിൽ ബസ് ഡ്രൈവർക്കും ഏതാനും യാത്രക്കാർക്കും പരിക്കേറ്റു. ആരുടെയും പരിക്ക് സാരമുള്ളതല്ല.
ALSO READ:മണ്ണൂരിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരാൾ മരിച്ചു ; 18 പേർക്ക് പരിക്ക്
അതേസമയം ഞായറാഴ്‌ച ആയതുകൊണ്ട് കടയിൽ തിരക്ക് കുറവായിരുന്നു.
കൂടാതെ കടയുടെ മുൻവശത്ത് ആരുമില്ലാതിരുന്നതും വലിയ അപകടമാണ് ഒഴിവാക്കിയത്. അപകടത്തെത്തുടർന്ന് ഈ ഭാഗത്ത് ഏറെനേരം ഗതാഗതം തടസപ്പെട്ടു.