കേരളം

kerala

ETV Bharat / state

കളക്‌ടറുടെ മൊഴി തുണയ്‌ക്കുമോ? പി പി ദിവ്യക്ക് ഇന്ന് നിർണായക ദിനം

എഡിഎം നവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട് പി പി ദിവ്യയുടെ ജാമ്യ അപേക്ഷ തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് കോടതി പരിഗണിക്കും

പിപി ദിവ്യ കണ്ണൂർ  NAVEEN BABU DEATH  നവീൻ ബാബു  PP DIVYA BAIL
PP Divya (ETV Bharat)

By ETV Bharat Kerala Team

Published : 5 hours ago

കണ്ണൂർ :എഡിഎം നവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അറസ്‌റ്റിലായി ജയിലിൽ കഴിയുന്ന കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്‍റ് പി പി ദിവ്യയുടെ ജാമ്യാപേക്ഷ ഇന്നു പരിഗണിക്കും. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യ ഹർജി പരിഗണിക്കുക.

വ്യാഴാഴ്‌ചയാണ് (ഒക്‌ടോബർ 31) ദിവ്യ ജാമ്യാപേക്ഷ നൽകിയത്. കണ്ണൂര്‍ ജില്ലാ കളക്‌ടർ അരുണ്‍ കെ വിജയന്‍, പ്രശാന്തന്‍ എന്നിവരുടെ മൊഴികള്‍ ആയുധമാക്കിയാണ് ദിവ്യ ജാമ്യാപേക്ഷ നൽകിയിരിക്കുന്നത്. യാത്രയയപ്പ് ദിവസം തന്നോട് നവീൻ ബാബു സംസാരിച്ചെന്നും ചില കാര്യങ്ങള്‍ പറഞ്ഞിരുന്നുവെന്നുമാണ് കണ്ണൂര്‍ കളക്‌ടര്‍ പൊലീസിനോട് പറഞ്ഞത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഈ വാദത്തെ ശരിവച്ചുകൊണ്ട് ജാമ്യാപേക്ഷയിലെ കോടതിവിധിയില്‍ പരാമര്‍ശിക്കുന്ന മൊഴി ശരിയാണെന്നു കാട്ടി കണ്ണൂര്‍ കളക്‌ടര്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. തെറ്റ് പറ്റിയെന്ന് എഡിഎം നവീന്‍ ബാബു പറഞ്ഞിട്ടുണ്ടെന്നും തന്‍റെ മൊഴി പൂര്‍ണ്ണമായി പുറത്തുവന്നിട്ടില്ലെന്നും അരുണ്‍ കെ വിജയന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

എന്നാൽ ജാമ്യാപേക്ഷയെ നവീന്‍ ബാബുവിന്‍റെ കുടുംബം ശക്തമായി എതിര്‍ക്കും. കൈകൂലി ആരോപണം ഉന്നയിച്ച പ്രശാന്തനേയും പ്രതി ചേര്‍ക്കണമെന്നാണ് കുടുംബത്തിന്‍റെ ആവശ്യം. റിമാന്‍ഡിലായ ദിവ്യ ഇപ്പോൾ പള്ളിക്കുന്ന് ജയിലിലാണുള്ളത്. ജാമ്യാപേക്ഷയിൽ കോടതി സ്വീകരിക്കുന്ന നിലപാട് ദിവ്യയെ സംബന്ധിച്ചടുത്തോളം നിർണായകമാണ്.

Also Read : എഡിഎമ്മിന്‍റെ മരണം; ഒടുക്കം കീഴടങ്ങി പിപി ദിവ്യ, കെട്ടടങ്ങാതെ വിവാദങ്ങളും ആരോപണങ്ങളും

ABOUT THE AUTHOR

...view details