കേരളം

kerala

ETV Bharat / state

'മുനവ്വറലി തങ്ങളെ വിളിക്കൂ, മുസ്‌ലിം ലീഗിനെ രക്ഷിക്കൂ'; മുനമ്പം വിഷയത്തില്‍ ലീഗ് ഹൗസിന് മുന്നില്‍ പോസ്റ്റര്‍ - MUNAMBAM WAQF LAND ISSUE

പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത് ബാഫഖി സ്റ്റഡി സര്‍ക്കിളിന്‍റെ പേരില്‍. മുനമ്പം വിഷയത്തില്‍ വി ഡി സതീശന്‍ നടത്തിയ പ്രതികരണം വിവാദമായിരുന്നു.

KOZHIKODE LEAGUE HOUSE  MUSLIM LEAGUE ON MUNAMBAM ISSUE  മുനമ്പം വഖഫ് ബോര്‍ഡ് ഭൂമി പ്രശ്‌നം  മുസ്‌ലിം ലീഗ്
Poster, Jifri Muthukoya Thangal (ETV Bharat)

By ETV Bharat Kerala Team

Published : Dec 11, 2024, 9:39 AM IST

കോഴിക്കോട് : മുനമ്പം വിഷയവുമായി ബന്ധപ്പെട്ട് കോഴിക്കോട് ലീഗ് ഹൗസിന് മുന്നില്‍ പോസ്റ്ററുകള്‍. ബാഫഖി സ്റ്റഡി സര്‍ക്കിളിന്‍റെ പേരിലാണ് പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്.
'മുനവ്വറലി തങ്ങളെ വിളിക്കൂ, മുസ്‌ലിം ലീഗിനെ ലക്ഷിക്കൂ', 'മുനമ്പത്തെ ഭൂമി വഖഫല്ലെന്ന് പറയാന്‍ വി ഡി സതീശനെ ചുമതലപ്പെടുത്തിയ നേതാവിനെ പാര്‍ട്ടി പുറത്താക്കുക', 'ബിനാമി താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഫത്‌വ തേടി വരുന്ന രാഷ്ട്രീയക്കാരുടെ ചതിക്കുഴികള്‍ പണ്ഡിതന്മാര്‍ തിരിച്ചറിയുക', എന്നിങ്ങനെയാണ് പോസ്റ്ററുകള്‍.

മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍റെ പരാമര്‍ശം വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. പരാമര്‍ശത്തെ തള്ളി കെ എം ഷാജി രംഗത്തെത്തിയതോടെ മുസ്‌ലിം ലീഗില്‍ രണ്ട് പക്ഷമായി. പ്രതിപക്ഷ നേതാവ് പറഞ്ഞത് അദ്ദേഹത്തിന്‍റെ അഭിപ്രായമാണെന്നും മുസ്‌ലിം ലീഗിന് അങ്ങനെയൊരു അഭിപ്രായമില്ലെന്നുമാണ് കെ എം ഷാജി പറഞ്ഞത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് പറയാന്‍ കഴിയില്ലെന്നും കെ എം ഷാജി വ്യക്തമാക്കിയിരുന്നു. കെ എം ഷാജിയെ തള്ളി പി കെ കുഞ്ഞാലിക്കുട്ടിയും പിന്തുണച്ച് ഇ ടി മുഹമ്മദ് ബഷീര്‍ എംപിയും രംഗത്തെത്തുകയായിരുന്നു. ആരും പാര്‍ട്ടിയാകാന്‍ നോക്കേണ്ടെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ വിമര്‍ശനം. കെ എം ഷാജിയുടെ അഭിപ്രായം വസ്‌തുതകളുടെ അടിസ്ഥാനത്തില്‍ ആണെന്ന് ഇ ടി മുഹമ്മദ് ബഷീറും വ്യക്തമാക്കുകയായിരുന്നു.

തർക്കങ്ങൾക്കിടെ ഇ കെ വിഭാഗം മുശാവറ ഇന്ന്

രാവിലെ 11ന് ഇ കെ വിഭാഗം മുശാവറ കോഴിക്കോട് ചേരും. ഇ കെ വിഭാഗം നടപടിക്ക് വിധേയനായ ഹക്കീം ഫൈസി ആദൃശ്ശേരിയെ കോ-ഓർഡിനേഷൻ ഓഫ് ഇസ്‌ലാമിക് കോളജസിന്‍റെ സെക്രട്ടറിയായി സ്വാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ വീണ്ടും തെരഞ്ഞെടുത്തത് മുതൽ ആരംഭിച്ച പുതിയ വിവാദം പല രൂപത്തിലായി കത്തിപ്പടരുന്നതിനിടെയാണ് ഇന്നത്തെ യോഗം. വിഷയങ്ങൾ മുശാവറ യോഗത്തിന് മുമ്പ് ഒത്തുതീർക്കണമെന്ന ആലോചനയുടെ ഭാഗമായി മുസ്‌ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി മുൻകൈയെടുത്ത് കഴിഞ്ഞ ദിവസം മലപ്പുറത്ത് സമവായ ചർച്ച നടന്നെങ്കിലും ഒരു വിഭാഗം പങ്കെടുത്തിരുന്നില്ല.

Also Read: 'മുനമ്പം വഖഫ് ഭൂമി തന്നെ'; സമാധാനത്തിന് പകരം ഭൂമി നൽകാനാവില്ലെന്ന് സമസ്‌ത മുഖപത്രം

ABOUT THE AUTHOR

...view details