മലപ്പുറം :പൊന്നാനിയില്‍ നിന്നുപോയ മത്സ്യബന്ധന ബോട്ടില്‍ കപ്പലിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് മരണം. മത്സ്യത്തൊഴിലാളികളായ സലാം, ഗഫൂര്‍ എന്നിവരാണ് മരിച്ചത്. ഇടക്കഴിയൂര്‍ ഭാഗത്തെ പടിഞ്ഞാറെ കടലില്‍ നിന്നാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
പൊന്നാനിയില്‍ നിന്നുപോയ മത്സ്യബന്ധന ബോട്ടില്‍ കപ്പലിടിച്ചു ; രണ്ട് മരണം - PONNANI BOAT ACCIDENT - PONNANI BOAT ACCIDENT
മത്സ്യബന്ധന ബോട്ടില്‍ കപ്പലിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. നാല് പേര്‍ രക്ഷപ്പെട്ടു. പൊന്നാനിയില്‍ നിന്ന് പുലര്‍ച്ചെ ഒരു മണിക്ക് പുറപ്പെട്ട ഇസ്‌ലാഹ് ബോട്ട് ചാവക്കാടുവച്ചാണ് അപകടത്തില്‍പ്പെട്ടത്.
By PTI
Published : May 13, 2024, 9:39 AM IST
|Updated : May 13, 2024, 10:28 AM IST
അതേസമയം ബോട്ടിലുണ്ടായിരുന്ന 4 പേര്‍ രക്ഷപ്പെട്ടു. മത്സ്യത്തൊഴിലാളികളായ മജീദ്, മൻസൂർ, ആയൂബ്, ബാദുഷ എന്നിവരാണ് സാരമായ പരിക്കുകളോടെ രക്ഷപ്പെട്ടത്. ഇവരെ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പുലര്‍ച്ചെ ഒരു മണിക്ക് പൊന്നാനി തീരത്തുനിന്നും മത്സ്യബന്ധനത്തിന് പോയ ഇസ്‌ലാഹ് എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. ചാവക്കാട് ഭാഗത്തുവച്ചായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ മത്സ്യ ബന്ധന ബോട്ട് രണ്ടായി പിളരുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. അപകടത്തിന് പിന്നാലെ ഏറെ നേരം നീണ്ട തെരച്ചിലിനൊടുവിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.