തിരുവനന്തപുരം: ശബരിമല മകരവിളക്കും മകരപ്പൊങ്കലും പ്രമാണിച്ചുള്ള യാത്രക്കാരുടെ തിരക്കു കണക്കിലെടുത്ത് തിരുവനന്തപുരത്തു നിന്നും എറണാകുളത്തു നിന്നും എംജിആര്‍ ചെന്നൈ സെന്‍ട്രലിലേക്കും തിരിച്ചും പ്രത്യേക തീവണ്ടി സര്‍വീസ് ഏര്‍പ്പെടുത്തിയതായി ദക്ഷിണ റെയില്‍വേ അറിയിച്ചു.
തിരുവനന്തപുരം സെന്‍ട്രല്‍- എംജി ആര്‍ ചെന്നൈ സെന്‍ട്രല്‍ സ്‌പെഷ്യല്‍(നമ്പര്‍ 06058)
ജനുവരി 15ന് പുലര്‍ച്ചെ 4.25-ന് തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് പുറപ്പെട്ട് അന്ന് രാത്രി 11 മണിക്ക് ചെന്നൈ സെന്‍ട്രലില്‍ എത്തിച്ചേരും.
സ്റ്റോപ്പുകള്‍: വര്‍ക്കല ശിവഗിരി, കൊല്ലം ജംഗ്ഷന്‍, കായംകുളം ജംഗ്ഷന്‍, മാവേലിക്കര, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, എറണാകുളം ടൗണ്‍, ആലുവ, തൃശൂര്‍, പാലക്കാട്, പോഡന്നൂര്‍, തിരുപ്പൂര്‍, ഈറോഡ് ജംഗ്ഷന്‍, സേലം ജംഗ്ഷന്‍, ജോലാര്‍പ്പേട്ട ജംഗ്ഷന്‍, കാട്‌പാടി, ആരക്കോണം ജംഗ്ഷന്‍, പെരമ്പൂര്‍.
എംജിആര്‍ ചെന്നൈ സെന്‍ട്രല്‍-തിരുവനന്തപുരം സെന്‍ട്രല്‍ സ്‌പെഷ്യല്‍(നമ്പര്‍ 06059)
ജനുവരി 16ന് പുലര്‍ച്ചെ 1 മണിക്ക് യാത്ര തിരിച്ച് രാത്രി 8 മണിക്ക് എത്തിച്ചേരുന്നു.
സ്റ്റോപ്പുകള്‍: ആരക്കോണം ജംഗ്ഷന്‍, കാട്‌പാടി ജംഗ്ഷന്‍, ജോലാര്‍പ്പേട്ട് ജംഗ്ഷന്‍, സേലം ജംഗ്ഷന്‍, ഈറോഡ് ജംഗ്ഷന്‍, തിരുപ്പൂര്‍, പോഡന്നൂര്‍ ജംഗ്ഷന്‍, പാലക്കാട്, തൃശൂര്‍, ആലുവ, എറണാകുളം ടൗണ്‍, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര, കായംകുളം ജംഗ്ഷന്‍, കൊല്ലം ജംഗ്ഷന്‍, വര്‍ക്കല ശിവഗിരി.
ഈ സ്‌പെഷ്യല്‍ ട്രെയിനുകളില്‍ 2 സെക്കന്‍ഡ് എസി, 3 തേര്‍ഡ് എസി, 4 തേര്‍ഡ് എസി ഇക്കോണമി, 6 സ്ലീപ്പര്‍, 2 ജനറല്‍ സെക്കന്‍ഡ് ക്ലാസ്, 1 സെക്കന്‍ഡ് ക്ലാസ് ദിവ്യാഞ്ജന്‍, 1 ലഗേജ് കം ബ്രേക്ക് വാന്‍ കോച്ചുകളാണുള്ളത്.