ഇടുക്കി: ശക്തമായ മഴയെ തുടര്‍ന്ന് യാത്ര നിരോധനം ഏര്‍പ്പെടുത്തിയ മൂന്നാര്‍ ഗ്യാപ് റോഡിലൂടെ വിദ്യാര്‍ഥികളുമായെത്തിയ സ്‌കൂള്‍ ബസ് തടഞ്ഞ് പൊലീസ്. ചിന്നക്കനാലിലെ അണ്‍ എയ്‌ഡഡ് സ്‌കൂളിലേക്ക് വിദ്യാർഥികളുമായെത്തിയ ബസാണ് തടഞ്ഞത്. തുടർന്ന് ബസ് കുഞ്ചിത്തണ്ണി വഴി ചിന്നക്കനാലിലേക്ക് വഴിതിരിച്ചു വിട്ടു.
മൂന്നാർ ഗ്യാപ് റോഡിലെ യാത്ര നിരോധനം ലംഘിച്ചെത്തി; സ്‌കൂള്‍ ബസ് തിരിച്ചയച്ച് പൊലീസ് - School Bus violated restriction - SCHOOL BUS VIOLATED RESTRICTION
മൂന്നാർ ഗ്യാപ് റോഡിലെ യാത്ര നിരോധനം അവഗണിച്ച് സ്‌കൂള്‍ ബസ്. യാത്ര തടഞ്ഞ പൊലീസ് ബസ് വഴിതിരിച്ചു വിട്ടു. ഡ്രൈവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പ്രിന്‍സിപ്പാള്‍.
School Bus In Munnar Gap Road (ETV Bharat)
Published : Jul 18, 2024, 6:23 PM IST
അതേസമയം ഗ്യാപ് റോഡിലെ യാത്ര നിരോധനവും പ്രതികൂല കാലാവസ്ഥയും പരിഗണിച്ച് സ്‌കൂളിന് അവധി അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും പ്രിൻസിപ്പാൾ തയ്യാറായില്ലെന്ന് രക്ഷിതാക്കള്‍ പറയുന്നു. എന്നാൽ ജില്ല ഭരണകൂടം അവധി പ്രഖ്യാപിക്കാത്തത് കൊണ്ടാണ് സ്‌കൂൾ പ്രവർത്തിച്ചതെന്നാണ് സ്‌കൂള്‍ അധികൃതരുടെ വാദം. ഗ്യാപ് റോഡ് വഴി വരരുതെന്ന നിർദേശം ലംഘിച്ച ബസ് ഡ്രൈവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും സ്‌കൂൾ പ്രിൻസിപ്പാൾ അറിയിച്ചു.