കോഴിക്കോട്:പൊലീസുകാരൻ കുഴഞ്ഞുവീണു മരിച്ചു. തിരുവമ്പാടി പുല്ലൂരാംപാറ പെരികലത്തിൽ ഷാജി മാത്യു (46) ആണ് മരിച്ചത്. കോഴിക്കോട് സിറ്റി കൺട്രോൾ റൂമിലെ സിപിഒ ആയിരുന്നു. പുല്ലൂരാംപാറ പള്ളിപ്പടിയിലെ വോളിബോൾ കോർട്ടിൽ വച്ച് വോളിബോൾ കളിച്ചിരുന്നു, ശേഷം തൊട്ടടുത്ത് തന്നെയുള്ള ചായക്കടയിൽ സുഹൃത്തുക്കൾക്കൊപ്പം ചായ കുടിക്കുന്നതിനിടയിൽ പെട്ടെന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ചായ കുടിക്കുന്നതിനിടെ പൊലീസുകാരൻ കുഴഞ്ഞുവീണു മരിച്ചു - POLICE OFFICER COLLAPSED TO DEATH
വോളിബോള്‍ കളിച്ച ശേഷം സുഹൃത്തുക്കള്‍ക്കൊപ്പം ചായകുടിക്കുമ്പോള്‍ കുഴഞ്ഞ് വീഴുകയായിരുന്നു.

Shaji mathew (ETV Bharat)
Published : Nov 28, 2024, 10:55 PM IST
പിതാവ്: പരേതനായ മാത്യു, മാതാവ്: മറിയക്കുട്ടി
ഭാര്യ:നൈസിൽ ജോർജ് തുഷാരഗിരി പുളിക്കൽ കുടുംബാംഗം. മക്കൾ: അലൻ്റ് (പത്താം ക്ലാസ് വിദ്യാർഥി), ആൻലിയ(അഞ്ചാം ക്ലാസ് വിദ്യാർഥി)
സഹോദരങ്ങൾ:വിൽസൺ,ബെന്നി,ജോൺസൺ, മിനി. സംസ്‌കാരം പിന്നീട്.
Also Read:വിയറ്റ്നാം നയതന്ത്ര ഉദ്യോഗസ്ഥന്‍റെ നവവധു ശുചിമുറിയില്‍ മരിച്ച നിലയില്‍, സംഭവത്തില്‍ ദുരൂഹത