കേരളം

kerala

ETV Bharat / state

തൃശൂർ പൂരത്തിനിടെയുണ്ടായ പൊലീസ് ഇടപെടൽ: കമ്മിഷണറെയും അസിസ്‌റ്റന്‍റ് കമ്മിഷണറെയും അടിയന്തരമായി സ്ഥലം മാറ്റാൻ മുഖ്യമന്ത്രി നിർദേശം നൽകി - Pinarayi on Thrissur Pooram issue - PINARAYI ON THRISSUR POORAM ISSUE

തൃശൂർ പൊലീസ് കമ്മിഷണർ അങ്കിത്ത് അശോക്, അസിസ്‌റ്റന്‍റ് കമ്മിഷണർ സുദർശൻ എന്നിവരെ സ്ഥലം മാറ്റാനാണ് മുഖ്യമന്ത്രി നിർദേശം നൽകിയത്.

THRISSUR POORAM POLICE ISSUE  തൃശൂർ പൂരം  പിണറായി വിജയൻ  POLICE INTERFERENCE IN POORAM
CM Orders Immediate Transfer Of The Commissioner And the Assistant Commissioner

By ETV Bharat Kerala Team

Published : Apr 21, 2024, 8:41 PM IST

തിരുവനന്തപുരം: തൃശൂർ പൂരത്തിനിടെ ഉണ്ടായ അമിതമായ പൊലീസ് ഇടപെടലിനെ തുടർന്ന് തൃശൂർ പൊലീസ് കമ്മിഷണർ അങ്കിത്ത് അശോക്, അസിസ്‌റ്റന്‍റ് കമ്മിഷണർ സുദർശൻ എന്നിവരെ സ്ഥലം മാറ്റാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകി. തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ അനുവാദത്തോടെ അടിയന്തരമായി സ്ഥലം മാറ്റാനാണ് സംസ്ഥാന പൊലീസ് മേധാവിക്ക് നിർദേശം നൽകിയത്. പൊലീസിൻ്റെ നടപടികളിൽ ഉയർന്നുവന്ന പരാതികൾ അന്വേഷിച്ച് ഒരാഴ്‌ചക്കകം റിപ്പോർട്ട് നൽകാനും ഡിജിപിക്ക് നിർദേശം നൽകി.

തിരുവമ്പാടി ഭഗവതിയുടെ എഴുന്നള്ളിപ്പ് തടഞ്ഞും, പൂരപ്രേമികളെ ലാത്തിവീശി ഓടിച്ചും, പൂരനഗരി ബാരിക്കേഡ് വച്ച് കെട്ടിയടച്ച പൊലീസ് നടപടിയാണ് വിവാദമായിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് നടപടി. രാത്രിപ്പൂരം കാണാനെത്തിയവരെ സ്വരാജ് റൗണ്ടിൽ കടക്കാൻ അനുവദിക്കാതെ വഴി അടച്ചിരുന്നു. ഇതോടെ എഴുന്നള്ളിപ്പും പഞ്ചവാദ്യവും പാതിവഴിയിൽ ഉപേക്ഷിച്ച് പൂരം നിർത്തിവയ്ക്കാൻ തിരുവമ്പാടി ദേവസ്വം നിർബന്ധിതരായ അവസ്ഥയുമുണ്ടായി.

Also Read: തൃശൂർ പൂരം; കുടകളും ആനയ്‌ക്കുള്ള പട്ടയും പൊലീസ് തടയുന്ന ദൃശ്യങ്ങൾ പുറത്ത്

ABOUT THE AUTHOR

...view details