കേരളം

kerala

ETV Bharat / state

ശബരിമല തീർത്ഥാടനത്തിനിടെ കാണാതായത് 9 പേരെ; അന്വേഷണം ഊർജ്ജിതമാക്കി പൊലീസ് - ശബരിമല

ശബരിമല തീർത്ഥാടനകാലത്ത് കാണാതായ 9 അയ്യപ്പഭക്തരെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. ഒരു മലയാളിയെയും, 4 തമിഴ്‌നാട്ടുകാരെയും, രണ്ട് ആന്ധ്രക്കാരെയും, ഒരു കർണാടക സ്വദേശിയെയും, ഒരു തെലങ്കാന സ്വദേശിയെയുമാണ് കാണാതായത്.

Sabarimala devotees missing case  Sabarimala missing case  ശബരിമല  അയ്യപ്പഭക്തരെ കണ്ടെത്താൻ അന്വേഷണം
9 Devotees Missing During Sabarimala Pilgrimage: Police Intensified Investigation

By ETV Bharat Kerala Team

Published : Jan 25, 2024, 10:34 PM IST

പത്തനംതിട്ട: ഇക്കഴിഞ്ഞ ശബരിമല തീർത്ഥാടനകാലത്ത് കാണാതായ അയ്യപ്പഭക്തരെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. (Police intensified investigation in devotees missing case in Sabarimala) കഴിഞ്ഞ വർഷം നവംബർ 15നും ഈ വർഷം ജനുവരി 20നും ഇടയിൽ പമ്പ, നിലക്കൽ, സന്നിധാനം തുടങ്ങിയ സ്ഥലങ്ങളിൽ നിന്നായി 9 അയ്യപ്പഭക്തരെയാണ് കാണാതായത്. ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്‌ത കേസുകളുടെ (Sabarimala devotees missing case investigation) അന്വേഷണം പമ്പ പൊലീസ് ഊർജ്ജിതമായി നടത്തിവരികയാണ്.

കാണാതായവരിൽ ഒരു കോഴിക്കോട് സ്വദേശിയും, 4 തമിഴ്‌നാട്ടുകാരും, രണ്ട് ആന്ധ്രക്കാരും, ഓരോ കർണാടക, തെലങ്കാന സ്വദേശികളുമാണുള്ളത്. ജില്ലാ പൊലീസ് മേധാവി വി അജിത്തിന്‍റെ നിർദേശപ്രകാരം ഇവരെ കണ്ടെത്തുന്നതിന് റാന്നി ഡി വൈ എസ് പി ആർ ബിനുവിന്‍റെ മേൽനോട്ടത്തിൽ വ്യാപകമായ അന്വേഷണമാണ് നടക്കുന്നത്. കേസുകളുടെ അന്വേഷണ പുരോഗതി ജില്ലാ പൊലീസ് മേധാവി നേരിട്ട് വിലയിരുത്തുകയും ചെയ്യുന്നുണ്ട്.

കോഴിക്കോട് ബാലുശ്ശേരി ശിവപുരം അയ്യാട് ഉളിൻകുന്നുമ്മൽ മുത്തോരൻ (74), തമിഴ്‌നാട് സ്വദേശികളായ തിരുവല്ലൂർ പേരാമ്പാക്കം ഭജനായി കോവിൽ സ്ട്രീറ്റിൽ രാജ (39), തിരുവണ്ണാമലൈ തണ്ടാരൻപെട്ടി റെഡ്ഢിപ്പാളയം സ്ട്രീറ്റിൽ എഴിമലൈ (57), ചെന്നൈ ജി ആർ പി ചിറ്റാളപക്കം കരുണാനിധി (58), വില്ലുപുരം പെരിയ പാളയത്തമ്മൻ കോവിൽ സ്ട്രീറ്റിൽ ആവണി മകൻ അയ്യപ്പൻ (24), ആന്ധ്രാ സ്വദേശികളായ വിശാഖപട്ടണം രാമാലയം കോരിബില്ലി ബാബ്‌ജി (75), ശ്രീകാകുളം കൊങ്ങാരം ഗുണ്ട ഈശ്വരുഡു (75), തെലുങ്കാന താരാകാരം തിയേറ്ററിന് എതിർവശം കച്ചദുവ നരസിംഹറാവു മകൻ വിനയ്(27), കർണാടക ദർവാർഡ് കനവി ഹോന്നപ്പൂർ ഹനുമൻ താപ്പ ഉനക്കൽ (65) എന്നിവരെയാണ് കാണാതായത്.

ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ജില്ലാ പൊലീസ് മേധാവിയുടെ കാര്യാലയത്തിലോ, റാന്നി ഡി വൈ എസ് പിയുടെ ഓഫിസിലോ, പമ്പ പൊലീസ് സ്റ്റേഷനിലോ അറിയിക്കേണ്ടതാണ്. വിവരം ലഭിക്കുന്നവർ ജില്ലാ പൊലീസ് മേധാവിയുടെ കാര്യാലയം 04682222636, റാന്നി ഡി വൈ എസ് പി ഓഫീസ് 9497908512, പമ്പ പൊലീസ് സ്റ്റേഷൻ 04735 203412 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

ABOUT THE AUTHOR

...view details