കേരളം

kerala

ETV Bharat / state

'കുട്ടിയെ സുരക്ഷിതയായി തിരിച്ചുകിട്ടണം, അന്വേഷണം നടക്കുകയാണ്' ; മേരിയുടെ തിരോധാനത്തില്‍ കമ്മിഷണര്‍

സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. കുടുംബത്തില്‍ നിന്ന് മൊഴിയെടുത്തു. തെരച്ചില്‍ തുടരുകയാണെന്നും കമ്മിഷണര്‍.

By ETV Bharat Kerala Team

Published : Feb 19, 2024, 1:19 PM IST

Thiruvananthapuram girl missing  Police Commissioner CH Nagaraju  Child missing case  സിഎച്ച് നാഗരാജു  കുട്ടിയെ തട്ടിക്കൊണ്ടുപോയി
police-commissioner-ch-nagaraju-on-child-missing-case

കമ്മിഷണര്‍ സിഎച്ച് നാഗരാജു മാധ്യമങ്ങളോട്

തിരുവനന്തപുരം :പേട്ടയിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയതാണോ എന്ന് ഇപ്പോൾ പറയാനാകില്ലെന്ന് സിറ്റി പൊലീസ് കമ്മിഷണർ സി എച്ച് നാഗരാജു (CH Nagaraju on Child missing case). അങ്ങനെ ഉറപ്പിച്ചുപറയാൻ ഈ ഘട്ടത്തിൽ കഴിയില്ലെന്നും കുട്ടിയെ സുരക്ഷിതമായി തിരിച്ചുകിട്ടുക എന്നതാണ് പ്രധാന ലക്ഷ്യമെന്നും നാഗരാജു മാധ്യമങ്ങളോട് പറഞ്ഞു. തെരച്ചിൽ നടത്തിക്കൊണ്ടിരിക്കുകയാണ്.

കുടുംബത്തെയും ആ സ്ഥലത്ത് ഉണ്ടായിരുന്നവരെയും ചോദ്യം ചെയ്യുകയാണ്. ഒരുപാട് സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു. അത് പരിശോധിക്കാനുള്ള സമയം വേണം. സംഭവ സ്ഥലത്ത് സിസിടിവി ഉണ്ട്. റെയിൽവേ ട്രാക്കിന് സമീപം കാടുപിടിച്ച സ്ഥലമാണ്. വർഷത്തിൽ രണ്ട് തവണ കുടുംബം കേരളത്തിൽ വരാറുണ്ട്.

Also Read: തിരുവനന്തപുരത്ത് 2 വയസുകാരിയെ തട്ടിക്കൊണ്ടുപോയി, അന്വേഷണം ആരംഭിച്ച് പൊലീസ്

തേൻ ശേഖരിക്കുന്ന ആളുകളാണ് കുടുംബം. 11.30 വരെ കുട്ടിയെ കണ്ടെന്ന് കുടുംബം മൊഴി നൽകിയിട്ടുണ്ട്. പിന്നീട് അവർ ഉറങ്ങി. പുലർച്ചെ ഒരു മണിക്ക് എഴുന്നേറ്റ് നോക്കിയപ്പോൾ കുട്ടിയെ കാണാനില്ലെന്ന് മാതാപിതാക്കൾ പറഞ്ഞു. കുഞ്ഞിനെ കാണാതായ സമയത്ത് ട്രെയിനുകളോ തീവണ്ടികള്‍ക്ക് അവിടെ സ്റ്റോപ്പുകളോ ഇല്ല. അത് അന്വേഷണത്തിൽ കണ്ടെത്തിയതായും സിറ്റി പൊലീസ് കമ്മിഷണർ പറഞ്ഞു.

ഇന്നലെ (18.02.2024) രാത്രി സഹോദരങ്ങൾക്കൊപ്പം ഉറങ്ങാൻ കിടന്ന കുട്ടിയെ പുലർച്ചെ ഒരു മണിയോടെ കാണാതാവുകയായിരുന്നു. കുട്ടിയെ കാണാനില്ല എന്നകാര്യം ശ്രദ്ധയില്‍പ്പെട്ടതോടെ മാതാപിതാക്കള്‍ പേട്ട പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. പേട്ടയിൽ ഓൾ സെയിന്‍റ്‌സ് കോളജിന് സമീപം മതിൽമുക്ക് എന്ന സ്ഥലത്താണ് ഇവർ താമസിക്കുന്നത്.

Also Read: മേരി ധരിച്ചിരുന്നത് കറുപ്പില്‍ വെള്ള പുള്ളിയുള്ള ടി ഷര്‍ട്ട്; എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌ത് പൊലീസ്

കുട്ടിയെ കാണാതാകുന്ന സമയം രണ്ട് പേർ സ്‌കൂട്ടറിൽ പോകുന്നത് കണ്ടതായി ദമ്പതികൾ പൊലീസിനോട് പറഞ്ഞു. കുട്ടിയെ കാണാതാകുമ്പോൾ വെള്ളയും കറുപ്പും കലർന്ന ടി ഷർട്ട് ആണ് ധരിച്ചതെന്നാണ് സഹോദരങ്ങൾ പൊലീസിന് നൽകിയ വിവരം. മഞ്ഞ കളറിലുള്ള സ്‌കൂട്ടറിൽ കുട്ടിയെ കടത്തിക്കൊണ്ടുപോയെന്നും സംശയിക്കപ്പെടുന്നുണ്ട്.

ABOUT THE AUTHOR

...view details