കേരളം

kerala

ETV Bharat / state

ശബരിമലയിലെത്തുന്ന കുട്ടികൾക്ക് കരുതലായി പൊലീസ് ബാൻഡ്; കൂട്ടം തെറ്റിപ്പോയാൽ കണ്ടെത്താം - POLICE BAND FOR CHILDREN

പമ്പയിൽ നിന്ന് മലകയറുന്ന പത്തുവയസിൽ താഴെയുള്ള മുഴുവൻ കുട്ടികളുടെയും കൈയിൽ കുട്ടിയുടെ പേരും കൂടെയുള്ള മുതിർന്ന ആളുടെ മൊബൈൽ നമ്പരുമായിരിക്കും ബാൻഡിൽ ഉണ്ടാകുക.

ശബരിമല വാർത്തകൾ  SABARIMALA  POLICE BAND FOR CHILDREN SABARIMALA  KERALA POLICE
Boy who wearing police band. (ETV Bharat)

By ETV Bharat Kerala Team

Published : Nov 20, 2024, 1:17 PM IST

Updated : Nov 20, 2024, 2:24 PM IST

പത്തനംതിട്ട : ശബരിമലയിലെത്തുന്ന കുട്ടികൾക്ക് പൊലീസിൻ്റെ പ്രത്യേക കരുതൽ. പമ്പയിൽ നിന്ന് മലകയറുന്ന പത്തുവയസിൽ താഴെയുള്ള മുഴുവൻ കുട്ടികളുടെയും കൈയിൽ കുട്ടിയുടെ പേരും കൂടെയുള്ള മുതിർന്ന ആളുടെ മൊബൈൽ നമ്പരും രേഖപ്പെടുത്തിയ ബാൻഡ് കെട്ടിയാണ് വിടുന്നത്.

പൊലീസ് ബാൻഡ് കൈയിൽ ധരിച്ചിരിക്കുന്നു. (ETV Bharat)

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

പൊലീസ് ബാൻഡ് ധരിച്ചിരിക്കുന്ന പെൺകുട്ടി. (ETV Bharat)

തിരക്കിനിടയിൽ കൂട്ടം തെറ്റിപ്പോയാലും വളരെപ്പെട്ടെന്ന് രക്ഷിതാക്കളെ കണ്ടെത്തി അവരുടെ അടുത്തെത്തിക്കാൻ ഇതുവഴി കഴിയും.

പൊലീസ് ബാൻഡ് ധരിച്ചിരിക്കുന്ന അയ്യപ്പൻ. (ETV Bharat)

കൂട്ടം തെറ്റിയതായി ശ്രദ്ധയിൽപ്പെട്ടാൽ മറ്റ് സ്വാമിമാർക്കും കുട്ടികളെ സഹായിക്കാൻ ഇതുവഴി സാധിക്കും. മല കയറി തിരികെ വാഹനത്തിൽ കയറുന്നതുവരെ കൈയിലെ ഈ തിരിച്ചറിയൽ ബാൻഡ് കളയാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് പൊലീസ് അധികൃതർ അറിയിച്ചിട്ടുണ്ട്.

Also Read:ശബരിമല തീർത്ഥാടകർക്ക് ഇനി എല്ലാം സ്വാമി ചാറ്റ് ബോട്ട് പറഞ്ഞുതരും; ഉപയോഗിക്കേണ്ടതിങ്ങനെ

Last Updated : Nov 20, 2024, 2:24 PM IST

ABOUT THE AUTHOR

...view details