കോഴിക്കോട് : 13കാരന് നേരെ ലൈംഗികാതിക്രമം നടത്തിയ ഓട്ടോ ഡ്രൈവർ പിടിയിൽ. കക്കോടി കുമ്മങ്ങൾ വീട്ടിൽ റാഫി അഹമ്മദ് (62) ആണ് പിടിയിലായത്. റോഡിലൂടെ നടന്നു പോവുകയായിരുന്ന കുട്ടിക്കു നേരെ ഓട്ടോയിലെത്തിയ പ്രതി ലൈംഗികാതിക്രമം നടത്തുകയായിരുന്നു. കോഴിക്കോട് പൊറ്റമ്മലിന് സമീപം കാച്ചിലോട്ട് സ്‌കൂളിനടുത്ത് വച്ചായിരുന്നു സംഭവം.
ലൈംഗികാതിക്രമത്തെ കുറിച്ച് അറിഞ്ഞ കുട്ടിയുടെ വീട്ടുകാർ വിവരം മെഡിക്കൽ കോളജ് പൊലീസിൽ അറിയിച്ചു. കുട്ടിയിൽ നിന്നും വിശദമായ മൊഴിയെടുത്ത പൊലീസ് ഓട്ടോ ഡ്രൈവർക്ക് എതിരെ കേസെടുത്തു. ഓട്ടോറിക്ഷയുടെ നിറവും അതിനു പിന്നിൽ എഴുതിയ പേരും മാത്രമാണ് കുട്ടി തെളിവായി പൊലീസിന് കൈമാറിയിരുന്നത്. കൂടാതെ ഡ്രൈവറുടെ രൂപത്തെ കുറിച്ചുളള വിവരവും പൊലീസിന് നൽകി.