കേരളം

kerala

ETV Bharat / state

പോക്‌സോ കേസ്: 75 വർഷം കഠിനതടവും 3.25 ലക്ഷം രൂപ പിഴയും വിധിച്ച് അതിവേഗ സ്പെഷ്യൽ കോടതി - POCSO CASE

കോന്നി ചേരിമുക്ക് സ്വദേശി ആനക്കല്ലുങ്കൽ ലാലു എന്ന് വിളിക്കുന്ന ജോഷ്വ ആണ് 2022 ജൂലൈ 29ന് ആൺകുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്.

75 YEARS IMPRISONMENT  PATHANAMTHITTA POCSO  അതിവേഗ സ്പെഷ്യൽ കോടതി  FAST TRACK SPECIAL COURT
Accused POCSO case (ETV Bharat)

By ETV Bharat Kerala Team

Published : Feb 14, 2025, 9:59 PM IST

പത്തനംതിട്ട:ആൺകുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ പ്രതിക്ക് 75 വർഷം കഠിനതടവും 3.25 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് പത്തനംതിട്ട അതിവേഗ സ്പെഷ്യൽ കോടതി. ജസ്റ്റിസ് ഡോണി തോമസ് വർഗീസിൻ്റെ ബെഞ്ചാണ് വിധി പറഞ്ഞത്. കോന്നി ചേരിമുക്ക് സ്വദേശി ആനക്കല്ലുങ്കൽ ലാലു എന്ന് വിളിക്കുന്ന ജോഷ്വ ആണ് 2022 ജൂലൈ 29ന് ആൺകുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും, പോക്സോ നിയമത്തിലെയും, ബാലനീതി നിയമത്തിലെയും ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം കുറ്റക്കാരനെന്ന് കണ്ടെത്തി വിവിധ കാലയളവുകളായി ശിക്ഷ വിധിക്കുകയായിരുന്നു. ശിക്ഷാ കാലയളവ് ഒരുമിച്ച് അനുഭവിച്ചാൽ മതിയാകും. പിഴത്തുക കുട്ടിക്ക് നൽകണം, അടച്ചില്ലെങ്കിൽ മൂന്ന് വർഷവും മൂന്ന് മാസവും കൂടി കഠിനതടവ് അനുഭവിക്കണമെന്നും കോടതിവിധിയിൽ പറയുന്നു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

2022 ജൂലൈ 29നാണ് സംഭവം. വീടിനുള്ളിൽ ടിവി കണ്ടിരുന്ന കുട്ടിയെ ഭയപ്പെടുത്തി ഗുരുതരമായ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുകയായിരുന്നു. പ്രകൃതിവിരുദ്ധ പീഡനത്തിനും തടഞ്ഞുവയ്‌ക്കുന്നതിനും ഭീഷണിപ്പെടുത്തലിനും ബാലനീതി നിയമപ്രകാരവുമാണ് പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം നടത്തിയത്.

അന്നത്തെ പൊലീസ് ഇൻസ്‌പെക്‌ടർ ആർ രതീഷ് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ റോഷൻ തോമസ് ഹാജരായി. പ്രോസിക്യൂഷൻ ഭാഗത്തുന്നും 17 സാക്ഷികളെ വിസ്‌തരിച്ച കേസാണ് ഇത്.

Also Read: അച്ഛനെയും മകനെയും ചുറ്റിക കൊണ്ട് തലക്കടിച്ച് കൊല്ലാൻ ശ്രമം; മൂന്ന് പേർ പിടിയിൽ - ARREST IN MURDER ATTEMPT

ABOUT THE AUTHOR

...view details