കേരളം

kerala

ETV Bharat / state

പ്ലസ് ടു വിദ്യാർഥിനിയെ ബസിനുള്ളിൽ വച്ച് പീഡിപ്പിച്ചു; കണ്ടക്‌ടർക്ക് നാലുവർഷം കഠിനതടവും പിഴയും - Plus Two student sexually assaulted - PLUS TWO STUDENT SEXUALLY ASSAULTED

പ്ലസ്‌ ടു വിദ്യാര്‍ഥിനിക്ക് ബസില്‍ പീഡനം, കണ്ടക്‌ടര്‍ക്ക് ശിക്ഷ വിധിച്ച് അതിവേഗ കോടതി.

CONDUCTOR PUNISHED  TVM FAST TRACK COURT  POCSO CASE IN TVM  LATEST MALAYALAM NEWS
സന്തോഷ്‌കുമാര്‍ (ETV BHARAT)

By ETV Bharat Kerala Team

Published : Sep 4, 2024, 7:24 PM IST

തിരുവനന്തപുരം: പ്ലസ് ടു വിദ്യാർഥിനിയെ ബസിനുള്ളിൽ വച്ച് പീഡിപ്പിച്ച കണ്ടക്‌ടർ സന്തോഷ്‌കുമാറിനെ (43) നാലുവർഷം കഠിനതടവും 10,000 രൂപ പിഴയ്ക്കും ശിക്ഷിച്ചു. തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്‌ജി ആർ രേഖയാണ് ശിക്ഷ വിധിച്ചത്. പിഴ തുക കുട്ടിക്ക് നൽകണമെന്നും അടച്ചില്ലെങ്കിൽ രണ്ടുമാസം കൂടുതൽ തടവ് അനുഭവിക്കണം എന്നും കോടതി പറഞ്ഞു.

2022 ഡിസംബർ എട്ടിന് രാവിലെ കുട്ടി വീട്ടിൽ നിന്ന് ബസിൽ കയറി സ്‌കൂളിൽ പോകവെ ആണ് കേസിന് ആസ്‌പദമായ സംഭവം നടന്നത്. കുട്ടി ബസിൽ കയറിയത് മുതൽ പ്രതി ശല്യപ്പെടുത്തിയിരുന്നു. സ്‌കൂളിലെ സ്റ്റോപ്പിൽ ഇറങ്ങുന്ന സമയം കുട്ടിയുടെ അടുത്ത് വന്നിട്ട് പ്രതി കുട്ടിയുടെ സ്വകര്യഭാഗങ്ങളിൽ പിടിക്കുകയായിരുന്നു. കുട്ടി ഭയന്ന് ബസിൽ നിന്ന് ചാടി ഇറങ്ങി സ്‌കൂളിലേക്ക് ഓടിപ്പോയി കൂട്ടുകാരികളോട് വിവരം പറഞ്ഞു.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കുട്ടിയും കൂട്ടുകാരികളും ചേർന്ന് പ്രിൻസിപ്പലിനെ അറിയിച്ചു. പ്രിൻസിപ്പൽ ഉടനെ പൊലീസിന് വിവരം നൽകി. ബസിന്‍റെ പേര് വിവരങ്ങൾ നൽകിയതിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് സ്വകാര്യ ബസ് തടഞ്ഞ് നിർത്തി പ്രതിയെ കസ്റ്റഡിയിൽ എടുത്തു.

പ്രൊസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രൊസിക്യൂട്ടർ ആർഎസ്. വിജയ് മോഹൻ, അഡ്വ. അതിയനൂർ അർ. വൈ. അഖിലേഷ് ഹാജരായി. പ്രൊസിക്യൂഷൻ 17 സാക്ഷികളെ വിസ്‌തരിക്കുകയും 21 രേഖകളും ഒരു തൊണ്ടിമുതലും ഹാജരാക്കി. പേരൂർക്കട എസ്ഐ വിനോദ് വി.കെ ആണ് കേസ് അന്വേഷിച്ചത്.

Also Read:അഞ്ച് വയസുകാരിയെ പീഡിപ്പിച്ചു; 14 കാരന്‍ പിടിയില്‍

ABOUT THE AUTHOR

...view details