പാലക്കാട്:സ്‌കൂളിലേക്ക് കൊണ്ടുവന്ന മൊബൈൽ ഫോൺ പിടിച്ചെടുത്തതിന് അധ്യാപകർക്ക് നേരെ വധഭീഷണി മുഴക്കി പ്ലസ് വൺ വിദ്യാർഥി. സ്‌കൂളിൽ മൊബൈൽ ഫോൺ അനുവദിക്കാനാകില്ലെന്ന് കണ്ട് അധ്യപകൻ മൊബൈൽ ഫോൺ പിടിച്ചെടുക്കുകയായിരുന്നു. തുടർന്നാണ് വിദ്യർഥിയുടെ വധഭീഷണി.
തൃത്താല ആനക്കര ഗവ ഹയർ സെക്കൻഡറി സ്‌കൂളിലാണ് സംഭവം. വിദ്യർഥി പ്രിൻസിപ്പൽ റൂമിലിരുന്ന് ആരോപണങ്ങള്‍ ഉന്നയിച്ചതോടെ കൂട്ടത്തിലുണ്ടായിരുന്ന അധ്യാപകൻ മൊബൈലിൽ വീഡിയോ ചിത്രീകരിക്കുകയായിരുന്നു. തന്നെ പ്രിൻസിപ്പൽ റൂമിലിൽ മാനസികമായി പീഡിപ്പിക്കുന്നുവെന്നു വീഡിയോ ചിത്രീകരിച്ച അധ്യാപകനെ ഒറ്റക്ക് കിട്ടിയാൽ കൊന്നുകളയുമെന്നുമാണ് ഭീഷണി.
ഏറ്റവും പുതിയ വാർത്തകൾക്ക് ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ഭീഷണിയുടെ ദൃശ്യം പുറത്തു വന്നതോടെ സ്‌കൂള്‍ പ്രിൻസിപ്പൽ തൃത്താല പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. വിഷയം ചർച്ച ചെയ്യുന്നതിന് അധ്യാപക രക്ഷാകർത്തൃ സമിതിയുടെ അടിയന്തിര യോഗം ചേരാനാണ് തീരുമാനം. പ്ലസ് ടു വിദ്യാർഥികൾക്കിടയിൽ ലഹരി വസ്‌തുക്കളുടെ ഉപയോഗം കൂടുന്നത് കുറ്റകൃത്യങ്ങളിലേക്ക് നയിക്കപ്പെടുന്നതായുള്ള റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ പൊലീസും സംഭവത്തെ ഗൗരവത്തോടെയാണ് കാണുന്നത്.
Also Read: ഹലോ ഗയ്‌സ്...! ജയിലില്‍ പോകുമ്പോഴും 'മണവാള'ന്‍റെ റീല്‍സ്; വിദ്യാര്‍ഥികളെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യൂട്യൂബര്‍ ഷെഹിന്‍ഷ റിമാന്‍ഡില്‍ - YOUTUBER MANAVALAN SHAHIN SHA