കേരളം

kerala

ETV Bharat / state

ഹയർ സെക്കൻഡറി പരീക്ഷകൾക്ക് നാളെ തുടക്കം ; എസ് എസ് എൽ സി പരീക്ഷ തിങ്കളാഴ്‌ച - എസ്എസ്എൽസി പരീക്ഷ

2,971 പരീക്ഷാ കേന്ദ്രങ്ങളിലായി 4,27,105 വിദ്യാർഥികളാണ് ഈ വർഷം എസ്.എസ്.എൽ.സി. പരീക്ഷ എഴുതുന്നത്

SSLC Examination 2024  plus 1 plus 2 exam  Plus one plus two Examination 2024  എസ്എസ്എൽസി പരീക്ഷ  പ്ലസ് വൺ പ്ലസ് ടു പരീക്ഷ
Plus One Plus Two Examination Starting on Tomorrow SSLC Examination on Monday

By ETV Bharat Kerala Team

Published : Feb 29, 2024, 3:37 PM IST

തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ ഒന്നും രണ്ടും വർഷ ഹയർ സെക്കൻഡറി പരീക്ഷകൾ നാളെയും (മാർച്ച് 1) എസ് എസ് എൽ സി പരീക്ഷ തിങ്കളാഴ്‌ചയും ( മാർച്ച് 4 2024 ) ആരംഭിക്കും. ഹയർ സെക്കന്‍ററി ഒന്നും രണ്ടും വർഷ പരീക്ഷകൾ നാളെ മുതൽ 26 വരെയുള്ള ഒൻപതു ദിവസങ്ങളിലായാണ് ക്രമീകരിച്ചിരിക്കുന്നത്. ( SSLC Examination 2024) 4,14,159 വിദ്യാർഥികളാണ് പ്ലസ് വൺ പരീക്ഷ എഴുതുന്നത് 4,41,213 വിദ്യാർഥികൾ പ്ലസ് ടു പരീക്ഷയും എഴുതും. ഒന്നും, രണ്ടും വർഷങ്ങളിലായി ആകെ 8,55,372 വിദ്യാർഥികളാണ് പരീക്ഷ എഴുതുന്നത്. 2017 കേന്ദ്രങ്ങളാണ് പരീക്ഷയ്ക്കായി 2 നിശ്ചയിച്ചിരിക്കുന്നത്. ഇതിൽ 1994 എണ്ണം കേരളത്തിലും, 8 പരീക്ഷാ കേന്ദ്രങ്ങൾ ഗൾഫ് മേഖലയിലും, 8 പരീക്ഷാ കേന്ദ്രങ്ങൾ ലക്ഷദ്വീപിലും, 6 പരീക്ഷാ കേന്ദ്രങ്ങൾ മാഹിയിലുമാണ്.

എല്ലാ പരീക്ഷാ കേന്ദ്രങ്ങളിലും ചീഫ് സൂപ്രണ്ടുമാരെയും, ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടുമാരെയും ,ഇൻവിജിലേറ്റർമാരെയും നിയമിച്ച് ഉത്തരവായി. ഹയർ സെക്കന്‍ററി പരീക്ഷകളുടെ ഉത്തരക്കടലാസ് മൂല്യനിർണയത്തിനായി 52 സിംഗിൾ വാല്വേഷൻ ക്യാമ്പും ഇരുപത്തിയഞ്ച് ഡബിൾ വാല്വേഷൻ ക്യാമ്പും ഉൾപ്പെടെ ആകെ 77 കേന്ദ്രീകൃത മൂല്യ നിർണ്ണയ ക്യാമ്പുകൾ സജ്ജീകരിച്ചു. ഏപ്രിൽ 1 മുതൽ ആണ് മൂല്യനിർണയം ആരംഭിക്കുക. 26000ൽ അധികം അധ്യാപകരുടെ സേവനം ഇതിനായി ആവശ്യമാണ്.

മാർച്ച് 4 മുതലാണ് എസ്എസ്എൽസി പരീക്ഷ ആരംഭിക്കുന്നത്. കേരളം, ലക്ഷദ്വീപ്, ഗൾഫ് എന്നീ മേഖലകളിൽ 2971 പരീക്ഷാ കേന്ദ്രങ്ങളിലായി 4,27,105 വിദ്യാർഥികളാണ് ഈ വർഷം എസ്.എസ്.എൽ.സി. പരീക്ഷ എഴുതുന്നത്. കേരളത്തിൽ 2955, ഗൾഫ് മേഖലയിൽ 7, ലക്ഷദ്വീപിൽ 9 എന്നിങ്ങനെയാണ് 2,971 കേന്ദ്രങ്ങൾ. പരീക്ഷാ നടപടികൾ ക്രമപ്രകാരം നടക്കുന്നുവെന്ന് ഉറപ്പു വരുത്തുന്നതിന് വകുപ്പ് തലത്തിൽ സംസ്ഥാന, ജില്ലാതല സ്‌ക്വാഡുകൾക്ക് രൂപം നൽകിയതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഇന്നലെ അറിയിച്ചിരുന്നു. പരീക്ഷ എഴുതുന്ന കുട്ടികൾ റഗുലർ വിഭാഗത്തിൽ 4,27,105, പ്രൈവറ്റ് വിഭാഗത്തിൽ 118, അങ്ങനെ ആകെ ആൺകുട്ടികൾ 2,17,525, ആകെ പെൺകുട്ടികൾ 2,09,580 ആണ്. മലയാളം മീഡിയത്തിൽ പരീക്ഷ എഴുതുന്നത് 1,67,772 വിദ്യാർഥികൾ. ഇംഗ്ലീഷ് മീഡിയത്തിൽ 2,56,135 വിദ്യാർഥികൾ.

ABOUT THE AUTHOR

...view details