മലപ്പുറം:സംസ്ഥാനത്തെ മുഴുവന്‍ ക്രിമിനലുകള്‍ക്കും സംരക്ഷണം നല്കുന്ന ഒരു സര്‍ക്കാരാണ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ളതെന്ന് പികെ ബഷീര്‍ എംഎല്‍എ. സ്വന്തം പാര്ട്ടിക്കാര് എന്ത് തെറ്റ് ചെയ്താലും അതിനെ സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. എടവണ്ണയില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു പികെ ബഷീര്‍ എംഎല്‍എ.
ക്രിമിനലുകളെ സംരക്ഷിക്കുന്ന ഒരൊറ്റ ഗവണ്മെന്റ്. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് തലശേരി സെഷന്‍സ് കോടതി ജില്ല പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറഞ്ഞ പരാമര്‍ശങ്ങള്‍. എന്തുകൊണ്ട് പിപി ദിവ്യയെ അറസ്റ്റ് ചെയ്യുന്നില്ല?