കേരളം

kerala

ETV Bharat / state

'മതനിരപേക്ഷതയുടെയും ജനാധിപത്യത്തിന്‍റെയും മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു': അനുശോചിച്ച് മുഖ്യമന്ത്രി - PINARAYI VIJAYAN ON MANMOHAN SINGH

ഇടതുപക്ഷം ഉയർത്തിയ എതിർപ്പുകളോട് ജനാധിപത്യ മര്യാദ കൈവിടാതെ പ്രതികരിക്കാനുള്ള രാഷ്ട്രീയ ഔന്നത്യം മൻമോഹൻ സിങ്ങിനുണ്ടായിരുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ.

MANMOHAN SINGH DEATH  PINARAYI VIJAYAN  മൻമോഹൻ സിങ് അനുശോചനം  പിണറായി വിജയൻ
Photo Collage Of Manmohan Singh and CM Pinarayi Vijayan (ETV Bharat)

By ETV Bharat Kerala Team

Published : Dec 27, 2024, 9:44 AM IST

തിരുവനന്തപുരം :മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്‍റെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ജനാധിപത്യത്തിന്‍റെയും മതനിരപേക്ഷതയുടേയും മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് ഇന്ത്യയെ നയിച്ച പ്രധാനമന്ത്രിയായിരുന്നു ഡോ. മൻമോഹൻ സിങ്ങെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. തന്‍റെ രാഷ്ട്രീയ ജീവിതത്തിൽ ഭരണഘടനയോടുള്ള കൂറ് അദ്ദേഹം എക്കാലവും കാത്തുസൂക്ഷിച്ചു.

സാമ്പത്തിക ശാസ്ത്രജ്ഞൻ എന്ന നിലയിൽ പരക്കെ ആദരിക്കപ്പെട്ട ഡോ. മൻമോഹൻ സിങ് കേന്ദ്ര ധനമന്ത്രിയാകുന്നതിന് മുൻപ് റിസർവ് ബാങ്ക് ഗവർണറുടെ ഉത്തരവാദിത്തവും നിർവഹിച്ചു. നരസിംഹ റാവു ഗവണ്മന്‍റില്‍ ധനമന്ത്രിയായിരുന്ന മന്‍മോഹൻ സിങ്ങിന്‍റെ നേതൃത്വത്തിൽ നടപ്പാക്കിയ നവ ഉദാരവത്‌കരണ നയങ്ങൾ ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയെ അടിമുടി ഉടച്ചുവാർത്തു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

ആ പരിഷ്‌കാരങ്ങളുടെ ദോഷഫലങ്ങൾ മുൻകൂട്ടിക്കണ്ട ഇടതുപക്ഷം ഉയർത്തിയ എതിർപ്പുകളോട് ജനാധിപത്യ മര്യാദ കൈവിടാതെ പ്രതികരിക്കാനുള്ള രാഷ്ട്രീയ ഔന്നത്യം മൻമോഹൻ സിങ്ങിനുണ്ടായിരുന്നു. അൽപകാലം വിദേശകാര്യ വകുപ്പ് കൈകാര്യം ചെയ്‌ത അദ്ദേഹം രാജ്യത്തിന്‍റെ അന്തർദേശീയ ബന്ധങ്ങൾ ദൃഢമാക്കാൻ പ്രയത്നിച്ചു.

ഡോ. മൻമോഹൻ സിങ്ങിന്‍റെ അഭാവം ജനാധിപത്യ ഇന്ത്യയെ സംബന്ധിച്ചിടത്തോളം വലിയ നഷ്‌ടമാണ്. മൻമോഹൻ സിങ്ങിന്‍റെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നുവെന്ന് മുഖ്യമന്ത്രി ഫേസ്‌ബുക്കില്‍ കുറിച്ചു.

ഇന്നലെ രാത്രിയാണ് മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ് (92) മരണപ്പെട്ടത്. രാത്രിയോടെ ഡല്‍ഹിയിലെ വസതിയില്‍ കുഴഞ്ഞുവീണ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. 33 വര്‍ഷക്കാലത്തെ സേവനത്തിന് ശേഷം ഇക്കഴിഞ്ഞ ഏപ്രിലില്‍ ആയിരുന്നു അദ്ദേഹം രാജ്യസഭയില്‍ നിന്നും വിരമിച്ചത്.

Also Read :'അങ്ങയോട് മാധ്യമങ്ങളും പ്രതിപക്ഷവും ജനവും നീതി കാണിച്ചില്ല': മൻമോഹൻ സിങ്ങിനെ അനുസ്‌മരിച്ച് ശശി തരൂര്‍

ABOUT THE AUTHOR

...view details