തിരുവനന്തപുരം: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാജ് ഭവനിൽ ഒരുക്കിയ ചായ സൽക്കാരത്തിൽ പങ്കെടുക്കാതെ മുഖ്യമന്ത്രിയും മന്ത്രിമാരും (Chief Minister Pinarayi Vijayan and Ministers boycotted Raj Bhavan banquet on Republic Day). ഗവർണറുമായുള്ള പോര് തുടരുന്നതിനിടെയാണ് ചായ സൽക്കാരത്തിൽ നിന്നും മുഖ്യമന്ത്രിയും മന്ത്രിമാരും മാറിനിന്നത്. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് രണ്ട് ദിവസം മുൻപായിരുന്നു ധനവകുപ്പ് ഗവർണറുടെ അപേക്ഷ പ്രകാരം 20 ലക്ഷം രൂപ ചായ വിരുന്നിനായി അനുവദിച്ചത്.
എന്നാൽ നയപ്രഖ്യാപന പ്രസംഗത്തിലും റിപബ്ലിക് ദിന പ്രസംഗത്തിലും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ (Governor Arif Mohammed Khan) സർക്കാരിനോടുള്ള വിയോജിപ്പ് തുറന്നുകാട്ടിയിരുന്നു. നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ (Governor Arif Mohammed Khan's policy address speech) 'എന്‍റെ സർക്കാർ' എന്ന വാചകം ഉപയോഗിക്കാതെയും പ്രസംഗത്തിന്‍റെ അവസാന ഘണ്ഡിക മാത്രം വായിക്കുകയും ചെയ്‌താണ് വിയോജിപ്പ് പ്രകടിപ്പിച്ചത്.