കേരളം

kerala

ETV Bharat / state

അമിത് ഷായ്ക്ക് ഡോ. ബിആർ അംബേദ്‌കറോട് പുച്ഛമെന്ന് മുഖ്യമന്ത്രി; കോണ്‍ഗ്രസിനും രൂക്ഷവിമര്‍ശനം - PINARAYI VIJAYAN ATTACK AMIT SHAH

കേന്ദ്ര സർക്കാർ നടപ്പാക്കുന്നത് കോൺഗ്രസ്‌ തുടങ്ങിവച്ച നയങ്ങളുടെ മൂർദ്ധന്യാവസ്ഥയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

amit shah ambedkar row  cpm malappuram district conference  Latest news in malayalam  പിണറായി വിജയന്‍ അമിത് ഷാ
pinarayi vijayan (ETV Bharat)

By ETV Bharat Kerala Team

Published : Jan 3, 2025, 10:32 PM IST

മലപ്പുറം: അമിത് ഷായ്ക്ക് ഡോ. ബിആർ അംബേദ്‌കറോട് പുച്ഛമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഎം മലപ്പുറം ജില്ലാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര സർക്കാരിൻ്റെ നയം ജനജീവിതം ദുസഹമാക്കിയെന്ന് കുറ്റപ്പെടുത്തിയ മുഖ്യമന്ത്രി കോണ്‍ഗ്രസിനെയും ബിജെപിയെയും നിശിതമായി വിമർശിച്ചാണ് പ്രസംഗിച്ചത്. ഭൂരിപക്ഷ വർഗീയതക്ക് ന്യുനപക്ഷ വർഗീയത മരുന്നല്ലെന്നും രണ്ടും പരസ്പരപൂരകമെന്നും പറഞ്ഞ മുഖ്യമന്ത്രി ന്യൂനപക്ഷ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതാണെന്നും പറഞ്ഞു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ദരിദ്രരുടെ എണ്ണം കൂടുകയാണ്. കേന്ദ്രം രാജ്യത്തിന്‍റെ അഭിവൃദ്ധിയെക്കുറിച്ച് വലിയ തോതില്‍ പറയാറുണ്ട്. വരുമാനം വര്‍ധിച്ചതായി കണക്കുകളിലൂടെ സ്ഥാപിക്കാനും ശ്രമിക്കാറുണ്ട്. കണക്കുകള്‍ മറ്റൊരു രീതിയില്‍ പരിശോധിച്ചാല്‍ യാഥാര്‍ഥ്യം പുറത്താവും. ഇപ്പോഴുള്ളത് കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടിയുള്ള ഭരണമാണ്. സാധാരണക്കാരുടെ ജീവിതം ദുസഹമായിരിക്കുകയാണ്.

മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിക്കുന്നു (ETV Bharat)

കേന്ദ്ര സർക്കാർ നടപ്പാക്കുന്നത് കോൺഗ്രസ്‌ തുടങ്ങിവച്ച നയങ്ങളുടെ മൂർദ്ധന്യാവസ്ഥയാണ്. ഉദാരവത്കരണം ഉൾപ്പടെയുള്ള നയങ്ങള്‍ കൊണ്ടുവന്നത് തെറ്റായെന്ന് കോൺഗ്രസിന് തോന്നുന്നുണ്ടോ?. കോൺഗ്രസിനും ബിജെപിക്കും ഒരേ സാമ്പത്തിക നയമാണ്. ബിജെപി നയമാണ് കോൺഗ്രസ്‌ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നടപ്പാക്കുന്നത്. കേന്ദ്ര സർക്കാരിന് എതിരെയുള്ള ജനവികാരം തിരിച്ചു വിടാൻ വർഗീയ സംഘർഷങ്ങള്‍ ഉണ്ടാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: പെരിയ കൊലക്കേസ്‌; സിപിഎം ഗൂഢാലോചന നടത്തി നടപ്പാക്കിയ കൃത്യമെന്ന വാദം പൊളിഞ്ഞുവെന്ന് എൽഡിഎഫ് കൺവീനർ - TP RAMAKRISHNAN ON PERIYA CASE

ന്യൂനപക്ഷങ്ങളാണ് ഏറ്റവുമധികം അക്രമങ്ങള്‍ക്ക് ഇരകളായത്. വിട്ടുവീഴ്‌ചയില്ലാതെ വർഗീയതയെ നേരിടുന്ന പാർട്ടിയാണ് തങ്ങളെന്ന് കോൺഗ്രസിന് പറയാന്‍ കഴിയുമോ?. കോൺഗ്രസിന്‍റെ നേതാക്കളും അണികളും ബിജെപിക്ക് ഒപ്പം പോവുകയാണ്. അതില്‍ നിന്നും കോൺഗ്രസ് പഠിക്കുന്നുണ്ടോ?. വർഗീയതുടെ ആടയാഭരണങ്ങൾ അണിഞ്ഞ ഒരുപാട് കോൺഗ്രസ് നേതാക്കളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ABOUT THE AUTHOR

...view details