പത്തനംതിട്ട:ശബരിമല സന്നിധാനത്തെ മേൽശാന്തി മുറിയുടെ പൂമുഖത്ത് സ്ഥാപിച്ചിരുന്ന മുൻ മേൽശാന്തി മാരുടെ ഫോട്ടോകൾ നീക്കം ചെയ്തു. ശബരിമല സ്പെഷ്യൽ കമ്മീഷണറുടെ നിർദ്ദേശപ്രകാരമാണ് നടപടി.
ഫോട്ടോയ്ക്കൊപ്പം മേൽവിലാസം ഫോൺ നമ്പർ എന്നിവ രേഖപ്പെടുത്തിയാണ് സ്ഥാപിച്ചിരുന്നത് 'ഇത് മാർക്കറ്റിങ്ങിന് ഉപയോഗിക്കുന്നു' എന്നു കാട്ടി സ്പെഷ്യൽ കമ്മീഷണർക്കും, ദേവസ്വം ബോർഡ് പ്രസിഡൻ്റിനും പരാതി ലഭിച്ചിരുന്നു.