കേരളം

kerala

ETV Bharat / state

അമ്മ മനസ് സ്‌നേഹ വരകളായപ്പോൾ, കുഞ്ഞു ജീവിതങ്ങളില്‍ വർണങ്ങൾ നിറയും...കോഴിക്കോട്ടെ ചിത്ര പ്രദർശനം ശ്രദ്ധേയമാകുന്നു - jozhikkode photo exhibition

paintings exhibition: കോഴിക്കോട്ടെ അമ്മമാരുടെ മനസിൻ്റെ നന്മയറിഞ്ഞ് നിരവധി പേരാണ് ഇതിനോടകം തന്നെ ചിത്രങ്ങൾ വാങ്ങിയത്. കോഴിക്കോട് ലളിതകല അക്കാദമി ആർട്ട് ഗ്യാലറിയിലാണ് ചിത്ര പ്രദർശനം.

സ്നേഹ വർണ്ണങ്ങളിലെ സ്നേഹവരങ്ങൾ ക്യാൻസർ ബാധിച്ച കുരുന്നുകൾക്ക് ആശ്വാസമാകും  കുരുന്നുകൾക്ക് ആശ്വാസമായി അമ്മമാര്‍  photo exhibition  people bought their paintings
photo-exhibition-cancer-patients

By ETV Bharat Kerala Team

Published : Jan 22, 2024, 5:44 PM IST

Updated : Jan 22, 2024, 6:17 PM IST

കോഴിക്കോട്ടെ അമ്മമാരുടെ ചിത്ര പ്രദർശനം

കോഴിക്കോട്: ഈ നിറങ്ങൾ നിറയെ അമ്മമാരുടെ സ്‌നേഹമാണ്. അതുകൊണ്ടുതന്നെ ഇവർ ഇതിനെ 'സ്‌നേഹവരകൾ' എന്ന് വിളിക്കും. കാൻസർ ബാധിച്ച കുഞ്ഞുങ്ങൾക്ക് വേണ്ടി എന്ത് ചെയ്യാമെന്ന ചിന്തയില്‍ നിന്നാണ് ഈ ചിത്രപ്രദർശനം ഒരുങ്ങിയത്. ('Sneha Varmanam' a group of housewives in Kozhikode)

അതിന് നേതൃത്വം നല്‍കുന്നത് കോഴിക്കോട് നഗരത്തിലെ 'സ്നേഹ വർണ്ണങ്ങൾ' എന്ന വീട്ടമ്മമാരുടെ കൂട്ടായ്‌മയും. 121 വീട്ടമ്മമാരുടെ 121 ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്. ഓരോ ചിത്രവും പറയുന്നത് ഒരായിരം കഥകളാകും. ചേര്‍ത്തു പിടിക്കലിന്‍റെ, ആശ്വാസത്തിന്‍റെ കടലായി മാറുന്ന കഥകള്‍.(Lalitha kala academy art gallery)

കോഴിക്കോട് ലളിതകല അക്കാദമി ആർട്ട് ഗാലറിയിലാണ് ചിത്ര പ്രദർശനം. രണ്ടായിരം രൂപ മുതൽ ഒരു ലക്ഷത്തി എഴുപത്തയ്യായിരം രൂപ വരെയാണ് ചിത്രങ്ങളുടെ വില. ചിത്രങ്ങളില്‍ നിന്ന് ലഭിക്കുന്ന തുക കാൻസർ ബാധിച്ച കുരുന്നുകൾക്ക് സ്കോളർഷിപ്പിനായി മാറ്റിവെയ്ക്കും.

ജീവിതം ചേർത്തു പിടിക്കാൻ ശ്രമിക്കുന്നവർക്ക് സ്‌നേഹത്തണലായി സ്നേഹ വർണങ്ങളായി ഇവർ ഇവിടെത്തന്നെയുണ്ട്.

Last Updated : Jan 22, 2024, 6:17 PM IST

ABOUT THE AUTHOR

...view details