കേരളം

kerala

സ്‌റ്റൈപൻ്റ് വിതരണം മുടങ്ങി; ആലപ്പുഴ മെഡിക്കൽ കോളജാശുപത്രിയിൽ പിജി ഡോക്‌ടർമാർ സമരത്തില്‍ - PG doctors strike

By ETV Bharat Kerala Team

Published : Apr 19, 2024, 9:27 PM IST

സ്‌റ്റൈപൻ്റ് ലഭിക്കാതെ വന്നതോടെ ആലപ്പുഴ മെഡിക്കൽ കോളജാശുപത്രിയിലെ 234 ഓളം പി ജി ഡോക്‌ടർമാര്‍ സമരത്തില്‍

PAYMENT OF STIPEND STOPPED  ALAPPUZHA MEDICAL COLLEGE HOSPITAL  PG DOCTORS STRIKE AT ALAPPUZHA  പിജി ഡോക്‌ടർമാർ സമരം
PG DOCTORS STRIKE

സ്റ്റൈഫൻ്റ് വിതരണം മുടങ്ങി, പിജി ഡോക്‌ടർമാരുടെ സമരം

ആലപ്പുഴ: സ്‌റ്റൈപൻ്റ് വിതരണം മുടങ്ങിയതില്‍ പ്രതിഷേധിച്ച്‌ ആലപ്പുഴ മെഡിക്കൽ കോളജാശുപത്രിയിൽ പിജി ഡോക്‌ടർമാർ. ആശുപത്രിയിലെ 234 ഓളം പി ജി ഡോക്‌ടർമാരാണ് വെള്ളിയാഴ്‌ച രാവിലെ മുതൽ സമരമാരംഭിച്ചത്. എല്ലാ മാസവും പത്താം തീയതിയോടെ ലഭിക്കുന്ന സ്‌റ്റൈപൻ്റ് 19 ആയിട്ടും ലഭിക്കാതെ വന്നതോടെയാണ് പിജി ഡോക്‌ടർമാർ സമരത്തിനിറങ്ങിയത്.

സോഫ്റ്റ് വെയർ തകരാറ് മൂലമാണ് സ്‌റ്റൈപൻ്റ് മുടങ്ങിതെന്ന് അധികൃതർ പറയുന്നു. എന്നാൽ മറ്റ് റസിഡൻ്റ് ഡോക്‌ടർമാർക്കും ജീവനക്കാർക്കുമെല്ലാം നേരത്തെ ശമ്പളം ലഭിച്ചു. ഇതാദ്യമായാണ് ഇത്രയും വൈകി സ്‌റ്റൈപൻ്റ് മുടങ്ങുന്നതെന്ന് പിജി ഡോക്‌ടർമാർ പറയുന്നു.

വെള്ളിയാഴ്‌ച സ്‌റ്റൈപൻ്റ് ലഭിച്ചില്ലെങ്കിൽ ശനിയാഴ്‌ച മുതൽ അനിശ്ചിതകാല സമരമാരംഭിക്കാനാണ് തീരുമാനമെന്ന് ഇവർ പറഞ്ഞു. പിജി ഡോക്‌ടർമാരുടെ സമരം ആശുപത്രിയുടെ പ്രവർത്തനത്തെയും ബാധിച്ചു. അത്യാഹിതം ഉൾപ്പെടെ എല്ലാ വിഭാഗങ്ങളിലും പണിമുടക്ക് നടന്നു.

ALSO READ:ഐസിയു പീഡനക്കേസ് : അതിജീവിത വീണ്ടും സമരത്തിലേക്ക്

ABOUT THE AUTHOR

...view details