കോഴിക്കോട്: കോടഞ്ചേരിയിൽ വൃത്തിയാക്കാൻ ഇറങ്ങിയ കിണറ്റില്‍ അകപ്പെട്ടയാളെ രക്ഷിച്ചു. കോടഞ്ചേരി ചൂരമുണ്ട മടികാങ്കൽ പീറ്ററിന്‍റെ വീട്ടിലെ 30 മീറ്ററോളം താഴ്‌ചയുള്ള കിണർ വൃത്തിയാക്കാൻ മൈക്കിൾ (62) എന്നയാളാണ് ഇറങ്ങിയത്.
കിണറ്റിൽ അകപ്പെട്ടയാളെ രക്ഷിച്ചു; സംഭവം കോടഞ്ചേരിയിൽ - MAN TRAPPED IN THE WELL WAS RESCUED - MAN TRAPPED IN THE WELL WAS RESCUED
കിണർ വൃത്തിയാക്കാൻ ഇറങ്ങിയ ആൾ കിണറ്റിൽ അകപ്പെട്ടു. ഫയർ യൂണിറ്റ് സ്ഥലത്തെത്തി ആളെ കിണറ്റിന് പുറത്തെത്തിച്ചു.
Published : May 31, 2024, 7:59 PM IST
കിണർ വൃത്തിയാക്കുന്നതിനിടയിൽ ശ്വാസതടസം അനുഭവപ്പെട്ടപ്പോൾ ഇയാള്‍ മുകളിലേക്ക് കയറാന്‍ ശ്രമിച്ചു. എന്നാല്‍ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് വീണ്ടും കിണറ്റിലേക്ക് വീഴുകയായിരുന്നു. വിവരമറിഞ്ഞ് മുക്കം ഫയർ യൂണിറ്റ് സ്ഥലത്തെത്തി മൈക്കിളിനെ കിണറിന് പുറത്തെത്തിച്ച് ആശുപത്രിയിലേക്ക് മാറ്റി.
അസിസ്‌റ്റൻ്റ് സ്‌റ്റേഷൻ ഓഫീസർ ജി.മധു, ഗ്രേഡ് അസിസ്‌റ്റന്‍റ് സ്‌റ്റേഷൻ ഓഫീസർ സി.മനോജ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ഒ.ജലീൽ, കെ.ടി. ജയേഷ്, കെ.ഷനീബ് , ജി. ആർ.അജേഷ്, വി.എം മിഥുൻ, ജമാൽ, ചാക്കോ ജോളി ഫിലിപ്പ് തുടങ്ങിയവരാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.
ALSO READ:ബാലുശേരിയിൽ ലോറിയിലേക്ക് സ്‌കൂട്ടർ ഇടിച്ചുകയറി: യാത്രികൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്