എറണാകുളം: കാക്കനാട് ഡിഎല്‍എഫ് ഫ്ലാറ്റിലെ മുന്നൂറ്റിയമ്പതോളം പേര്‍ ഛര്‍ദ്ദിയും വയറിളക്കവുമായി ചികിത്സ തേടി. അഞ്ച് വയസ്സിന് താഴെയുള്ള 25 കുട്ടികളും ഇതിൽ ഉൾപ്പെടുന്നു. ആരോഗ്യ വകുപ്പിൻ്റെ സാമ്പിൾ പരിശോധനയിൽ ഫ്ലാറ്റിലെ കുടിവെള്ളത്തിൽ ഇ കോളി ബാക്‌ടീരിയയുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്.
ജൂൺ ഒന്നാം തീയതിയായിരുന്നു വയറിളക്കവും ചർദ്ദിയുമായി ഒരാൾ ചികിത്സ തേടിയത്. തുടർന്നുള്ള ദിവസങ്ങളിൽ രോഗികളുടെ എണ്ണം വർധിക്കുകയായിരുന്നു. ഇന്നലെ വരെ ഏകദേശം മുന്നൂറ്റിയമ്പതോളം പേർ ചികിത്സ തേടിയെന്നാണ് വിവരം . കാക്കനാട് പതിനഞ്ച് ടവറുകളിലായി ഡിഎല്‍എഫിന് 1268 ഫ്ലാറ്റുകളും അതിൽ അയ്യായിരത്തിലധികം താമസക്കാരുമുണ്ട്.