കോട്ടയം: മെഡിക്കൽ കോളജിൽ ഐസിയുവിൽ കഴിയുന്ന പി സി ജോർജ് മതവിദ്വേഷ പരാമര്‍ശ കേസില്‍ ഈരാറ്റുപേട്ട കോടതിയിൽ ജാമ്യാപേക്ഷ നൽകി. ജാമ്യാപേക്ഷ കോടതി വ്യാഴാഴ്‌ച പരിഗണിക്കുന്നതയാരിക്കും. കോട്ടയം മെഡിക്കൽ കോളജിൽ നിരീക്ഷണത്തിൽ തുടരുന്ന പി സി ജോർജിൻ്റെ ആരോഗ്യനില തൃപ്‌തികരമാണ്. 48 മണിക്കൂർ നിരീക്ഷണം പൂർത്തിയാക്കിയതിന് ശേഷം മാത്രം ആശുപത്രി വിടണമോയെന്ന കാര്യത്തിൽ തീരുമാനമെടുക്കുകയുള്ളൂവെന്ന് ഡോക്‌ടർമാർ അറിയിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
അതേസമയം പ്രകോപിപ്പിച്ചതിനെ തുടർന്നാണ് ചാനൽ ചർച്ചക്കയ്‌ക്കിടെ വിദ്വേഷ പരാമർശം നടത്തിയതെന്നാണ് പി സി ജോർജ് നൽകിയ മൊഴി. ഖേദപ്രകടനം നടത്തിയതായും അദ്ദേഹം പറഞ്ഞു. ഇന്നലെ പാലാ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ നടത്തിയ ചോദ്യം ചെയ്യലിനിടെയാണ് മൊഴി നൽകിയത്. ഇതിനിടെ പിസിയുടെ ലാപ്ടോപ്പ് അന്വേഷണ സംഘം പിടിച്ചെടുത്തു.
ജനുവരിയില്‍ നടന്ന ചാനല്‍ ചർച്ചയ്‌ക്കിടെയിലാണ് പി സി ജോർജ് മുസ്‌ലിം വിരുദ്ധ പരാമർശം നടത്തിയത്. തുടർന്ന് പിസിക്കെതിരെ മതസ്‌പർധ വളർത്തല്‍, കലാപാഹ്വാനം തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി ഈരാറ്റുപേട്ട പൊലീസ് കേസെടുത്തിരുന്നു.
Also Read:ഇസിജിയില്‍ വ്യതിയാനം; പിസി ജോര്‍ജ് മെഡിക്കൽ കോളജ് ഐസിയുവില്‍