പത്തനംതിട്ട:കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പിപി ദിവ്യ വൃത്തികെട്ട സ്ത്രീയാണെന്ന് മുൻ എംഎല്‍എ പിസി ജോർജ്. ദിവ്യ ചെയ്‌തത് എന്തോ ധീരകൃത്യമാണെന്ന് കരുതുന്ന വൃത്തികെട്ട മനസിന്‍റെ ഉടമകളായി സിപിഎം നേതൃത്വം മാറിയെന്ന് പിസി ജോർജ് പറഞ്ഞു. നവീൻ ബാബുവിന്‍റെ കുടുംബത്തെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു പിസി ജോർജ്.
'ഇത്രയും നീചമായ പ്രവൃത്തി ചെയ്‌ത ആ സ്ത്രീ ചിരിച്ചു കളിച്ചാണ് കോടതിയിലേക്ക് കയറുന്നത്. താടകയും വൃത്തികെട്ട സ്ത്രീയുമാണവർ. സിപിഎം കണ്ണൂർ നേതൃത്വം മുഴുവൻ അവർക്കൊപ്പമുണ്ട്. ഈ സ്ത്രീ ചെയ്‌തത് എന്തോ ധീരകൃത്യമാണെന്ന് കരുതുന്ന വൃത്തികെട്ട മനസിന്‍റെ ഉടമകളായി സിപിഎമ്മിന്‍റെ കണ്ണൂർ ജില്ലാ നേതൃത്വം മാറിയിരിക്കുന്നു എന്നത് ദുഖകരമാണ്.