കോട്ടയം:മുസ്‌ലിം ലീഗും കോൺഗ്രസും പൊളിറ്റിക്കൽ ഇസ്‌ലാമിന് കീഴടങ്ങിയെന്ന് ബിജെപി നേതാവ് പിസി ജോർജ്. കോട്ടയത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. പാലക്കാട് സീറ്റിൻ്റെ പേരിൽ ബിജെപി വിട്ട വ്യക്തിയെ ഒരു മതവിഭാഗത്തിന്‍റെ നേതാവിൻ്റെ മുന്നിലേക്ക് ആനയിച്ചതിൻ്റെ കാരണം കോൺഗ്രസ് ജനങ്ങളോട് പറയണമെന്ന് പിസി ജോർജ് ആവശ്യപ്പെട്ടു.
എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരെയോ, കണിച്ചുകുളങ്ങരയിൽ എത്തി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനയോ, എറണാകുളത്ത് എത്തി ക്രൈസ്‌തവ മത മേലധ്യക്ഷനായ തട്ടിൽ പിതാവിനെയോ കാണാൻ തയ്യാറാകാത്ത വ്യക്തി പാണക്കാട് മാത്രം എത്തിയതിൽ ദുരൂഹതയുണ്ടെന്ന് പിസി ജോർജ് ആരോപിച്ചു.
പിസി ജോർജ് സംസാരിക്കുന്നു (ETV Bharat) ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം.
പാണക്കാട് കുടുംബം മതസൗഹാർദത്തിന്‍റെ കേന്ദ്രമായിരുന്നു ഒരു കാലഘട്ടത്തിൽ, എന്നാൽ ഇന്ന് അവർ മുസ്‌ലിം തീവ്രവാദികൾക്ക് കീഴടങ്ങിയിരിക്കുകയാണ്. ഇതിന് തെളിവാണ് മുനമ്പത്തെ പാവപ്പെട്ട മത്സ്യത്തൊഴിലാളികളെ കുടിയിറക്കാനുള്ള വഖഫ് ബോർഡിൻ്റെ നീക്കത്തെ അനുകൂലിക്കുന്ന നിലപാട്.
ഇതോടൊപ്പം തന്നെ വഖഫ് നിയമത്തെ അനുകൂലിച്ചുകൊണ്ടുള്ള പാണക്കാട് സാദിഖലി തങ്ങളുടെ നിലപാടും മുസ്‌ലിം തീവ്രവാദികൾക്ക് അനുകൂലമാണ്. ഈ സാഹചര്യത്തിൽ സന്ദീപ് വാര്യരുടെ പാണക്കാട് സന്ദർശനം മതേതരത്വത്തിന് കളങ്കമാണെന്നും പിസി ജോർജ് പറഞ്ഞു.
Also Read : ലീഗ് വർഗീയ ശക്തികളുടെ തടങ്കലിൽ, ഉപതെരഞ്ഞെടുപ്പ് സർക്കാരിന്‍റെ വിലയിരുത്തലാകും: എം വി ഗോവിന്ദൻ