പത്തനംതിട്ട:പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 23 വർഷം കഠിനതടവും ഒരു ലക്ഷത്തിപതിനായിരം രൂപ പിഴയും വിധിച്ച് അടൂർ അതിവേഗ സ്പെഷ്യൽ കോടതി. കൊല്ലം സ്വദേശിയായ 36കാരനാണ് അടൂർ അതിവേഗ സ്പെഷ്യൽ കോടതി ജഡ്‌ജി ടി മഞ്ജിത്ത് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഏഴ് മാസം കൂടി അധിക കഠിന തടവ് അനുഭവിക്കണം.
2016 ലാണ് കേസിനാസ്‌പദമായ സംഭവം. 17 കാരിയുമായി പ്രണയത്തിലായശേഷം ഫോണിലൂടെ നിരന്തരം ബന്ധപ്പെടുകയും വിവാഹവാഗ്‌ദാനം നൽകുകയും തുടർന്ന് വീട്ടിൽ നിന്നും വിളിച്ചിറക്കിക്കൊണ്ടുപോയി കൊല്ലത്തുള്ള സുഹൃത്തിൻ്റെ വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. കുട്ടിയെ കാണാതായതിനെത്തുടർന്ന് പിതാവിൻ്റെ പരാതിയിൽ അടൂർ പൊലീസാണ് കേസ് എടുത്തത്.