കല്ലായിയിൽ നിർത്തിയിട്ട പുത്തൻ കാർ കത്തിയമർന്നു (ETV Bharat) കോഴിക്കോട്:കല്ലായിയിൽ നിർത്തിയിട്ട കാർ പൂർണമായും കത്തിനശിച്ചു. കല്ലായി പാലത്തിന് സമീപം ആളൊഴിഞ്ഞ പറമ്പിൽ നിർത്തിയിട്ട, മലാപറമ്പ് സ്വദേശി മുഹമ്മദ് കോയയുടെ പുത്തൻ കാറാണ് കത്തി നശിച്ചത്. ഇന്ന് രാവിലെയാണ് സംഭവം.
തീ കണ്ട ഉടൻ തന്നെ വെള്ളിമാടുകുന്ന് ഫയർ സ്റ്റേഷനിൽ വിവരം അറിയിച്ചു. ഫയർ യൂണിറ്റ് സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കുമ്പോഴേക്കും കാറിൻ്റെ മുൻഭാഗം പൂർണമായും കത്തിനശിച്ചിരുന്നു. പുതിയ കാർ ആയതുകൊണ്ട് തന്നെ തീപിടുത്തത്തിന്‍റെ കാരണം വ്യക്തമല്ല.
സാധാരണ ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങൾക്ക് തീ പിടിക്കുന്നതാണ് പതിവ്. എന്നാൽ പുതിയ കാറും, വാഹനം നിർത്തിയിട്ട അവസ്ഥയിലായതിനാലും
തീപിടുത്തത്തിന്‍റെ കാരണത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വെള്ളിമാടുകുന്ന് അഗ്നി ശമനസേന ഓഫീസിലെ അസിസ്റ്റന്‍റ് സ്റ്റേഷൻ ഓഫിസർ പി കെ കലാനാഥൻ, സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫിസർമാരായ ബാലു മഹേന്ദ്ര, എൻ ബിനീഷ്, ഫയർ ആൻഡ് റെസ്‌ക്യൂ ഓഫിസർമാരായ വി നിധിൻ, അനീഷ് പ്ലാസിഡ്, കെ പി ബാലൻ, കെ സി സിനീഷ്, ഹോം ഗാർഡുമാരായ അജയകുമാർ, മനോജ്, രാജേന്ദ്രൻ, എന്നിവരുടെ നേതൃത്വത്തിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
ALSO READ:ശരീരം പകുതിയോളം പുറത്ത്; മൂന്നാര്‍ ഗ്യാപ് റോഡില്‍ വീണ്ടും കാറിന്‍റെ ഡോറിലിരുന്ന് അഭ്യാസപ്രകടനം