കേരളം

kerala

ETV Bharat / state

കോട്ടയത്ത് വാഹനമിടിച്ച് വയോധിക മരിച്ച സംഭവം; നിർത്താതെ പോയ കാർ അഞ്ച് മാസത്തിന് ശേഷം കസ്‌റ്റഡിയിൽ - Parakkachira car accident death - PARAKKACHIRA CAR ACCIDENT DEATH

വാഹനമിടിച്ച് വയോധിക മരിച്ച സംഭവത്തിൽ നിർത്താതെ പോയ കാറും ഡ്രൈവറെയും അഞ്ച് മാസത്തിനു ശേഷം കണ്ടെത്തി മുണ്ടക്കയം പൊലീസ്.

KOTTAYAM  CAR IS IN CUSTODY AFTER FIVE MONTHS  THANKAMMA DEATH  POLICE ARREST
Parakkachira Car Accident Death, The Car Is In Custody After 5 Months (Source : ETV BHARAT REPORTER)

By ETV Bharat Kerala Team

Published : May 18, 2024, 1:09 PM IST

കോട്ടയം : കോട്ടയത്ത് കോരുത്തോട് പനക്കച്ചിറയിൽ വാഹനമിടിച്ച് വയോധിക മരിച്ച സംഭവത്തിൽ നിർത്താതെ പോയ കാർ അഞ്ച് മാസത്തിനു ശേഷം കണ്ടെത്തി. ഹൈദരാബാദിൽ നിന്നും മുണ്ടക്കയം പൊലീസാണ് എർട്ടിഗ കാർ കണ്ടെത്തിയത്. വാഹനം ഓടിച്ച ദിനേശ് റെഡിയെയും പൊലീസ് കസ്‌റ്റഡിയിലെടുത്തു.

കഴിഞ്ഞ ഡിസംബർ 15-നാണ് എൺപത്തിയെട്ടുകാരി തങ്കമ്മ ശബരിമല തീർഥാടകരുടെ വാഹനം ഇടിച്ച് മരിച്ചത്. നമ്പർ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് വാഹനം പിടികൂടാൻ സഹായകരമായത്. കാറും ഡ്രൈവറെയും ഉടൻ കേരളത്തിലെത്തിക്കുമെന്നും, തുടർ നടപടികൾ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.

ALSO READ : കഞ്ചാവ് കേസില്‍ ജാമ്യത്തിലിറങ്ങിയിട്ട് ഒരാഴ്‌ച, ലഹരിയില്‍ പൊലീസ് എയ്‌ഡ്പോസ്റ്റ് തകര്‍ത്ത് യുവാവ്; കാസര്‍കോട് നഗരത്തില്‍ അരങ്ങേറിയത് നാടകീയ സംഭവങ്ങള്‍

ABOUT THE AUTHOR

...view details