പാലക്കാട്:മരണത്തിലും പിരിയാതിരുന്ന കളിക്കൂട്ടുകാർ ഇനി ഖബറിലും ഒരുമിച്ച്. കല്ലടിക്കോട് പനയമ്പാടത്ത് ഇന്നലെ വൈകീട്ട് ഉണ്ടായ അപകടത്തിൽ മരിച്ച ഇർഫാന ഷെറിൻ, നിദ ഫാത്തിമ, റിദ ഫാത്തിമ, ആയിഷ എന്നിവരുടെ ഭൗതിക ശരീരങ്ങളാണ് ഒരുമിച്ച് ഖബറടക്കിയത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
തുപ്പനാട് ജുമാ മസ്‌ജിദ് ഖബർസ്ഥാനിൽ ഒരുക്കിയ കുഴികളിലാണ് അന്ത്യവിശ്രമം. പോസ്റ്റുമോർട്ടത്തിനു ശേഷം ഇന്നലെ പുലർച്ചെ പാലക്കാട് ജില്ലാ ആശുപത്രിയിൽ നിന്ന് ബന്ധുക്കൾക്ക് വിട്ടുനൽകിയ മൃതദേഹങ്ങൾ വീടുകളിലേക്കാണ് ആദ്യം കൊണ്ടുപോയത്. എട്ടു മണിയോടെ തുപ്പനാട് കരിമ്പനയ്ക്കൽ ഹാളിൽ പൊതുദർശനത്തിനുവച്ചു.
Panayambad Accident (ETV Bharat) അകാലത്തിൽ പൊലിഞ്ഞ കുരുന്നുകളെ അവസാനമായി ഒരു നോക്ക് കാണാൻ ആയിരങ്ങളാണ് അവിടേക്ക് ഒഴുകിയെത്തിയത്. വെള്ളിയാഴ്‌ചയായതിനാൽ പ്രാർഥനാ സമയത്തിന് മുൻപ് ഖബറടക്കം പൂർത്തിയാക്കണമെന്ന് നേരത്തേത്തന്നെ തീരുമാനിച്ചിരുന്നു. 11 മണിയോടെ ചടങ്ങുകൾ ആരംഭിച്ചു.
Read More: കരളുപൊട്ടി കരിമ്പ...! റോഡില്‍ പൊലിഞ്ഞ ചിത്രശലഭങ്ങള്‍ക്ക് വിട; അവസാനമായൊരു നോക്ക് കാണാനെത്തി ആയിരങ്ങള്‍ - KARIMBA ACCIDENT DEATH