കേരളം

kerala

ETV Bharat / state

രാഹുലിന്‍റെ സ്ഥാനാര്‍ഥിത്വം: പാലക്കാട് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, വാര്‍ത്താ സമ്മേളനം വിളിച്ച് സരിന്‍ - P SARIN VS RAHUL MAMKOOTATHIL

നയം വ്യക്തമാക്കാന്‍ ഡോ. സരിന്‍. അവസരം മുതലെടുക്കാന്‍ സിപിഎം.

SARIN RAHUL  KPCC social media convenor  cpm  Palakkad election
Rahul Mankoottathi, Dr.sarin (ETV bharat)

By ETV Bharat Kerala Team

Published : Oct 16, 2024, 10:30 AM IST

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിലിനെ പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാക്കിയ തീരുമാനം വന്നതോടെ കോൺഗ്രസിൽ പൊട്ടിത്തെറി. പാലക്കാട് ജില്ലയിൽ നിന്നുള്ളവരെ സ്ഥാനാർഥിയാക്കാത്തതിൽ പ്രതിഷേധിച്ച് ഡോ. പി സരിൻ പാർട്ടി പദവികളെല്ലാം ഒഴിയുമെന്നാണ് സൂചന. കെപിസിസി സോഷ്യൽ മീഡിയ സെൽ കൺവീനറാണ് സരിൻ.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

നയം വ്യക്തമാക്കാൻ സരിൻ ഉച്ചയ്ക്ക് 11.45 ന് മാധ്യമങ്ങളെ കാണും. രാഹുൽ മാങ്കൂട്ടത്തിലിൻ്റെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട ഒരു പോസ്റ്ററും ഇതുവരെ സോഷ്യല്‍ മീഡിയ ഭാരവാഹി കൂടിയായ സരിന്‍ പങ്കുവച്ചിട്ടില്ല. മറ്റ് നേതാക്കളെല്ലാം ഫേസ്ബുക്കിൽ രാഹുലിൻ്റെ ചിത്രം പങ്കു വെച്ചിട്ടുണ്ട്.

ഇത് സംബന്ധിച്ച ചോദ്യത്തോട് എല്ലാം വേണ്ട സമയത്ത് ചെയ്യുമെന്നാണ് സരിൻ പ്രതികരിച്ചത്. സരിന്‍റെ നീക്കങ്ങള്‍ സിപിഎമ്മും നിരീക്ഷിച്ച് വരികയാണ്. സരിൻ സ്വതന്ത്രനായി മത്സരിക്കാൻ തയ്യാറായാൽ പിന്തുണ നൽകാനുള്ള ആലോചനയും സിപിഎമ്മിൽ നടക്കുന്നുണ്ട്. അതൃപ്‌തനായ സരിനെ എങ്ങനെ തങ്ങള്‍ക്ക് ഗുണകരമായി ഉപയോഗിക്കാനാമെന്ന ആലോചനയിലാണ് ഇടത് ക്യാമ്പ്.

Also Read:വയനാട്ടില്‍ പെണ്‍പോരോ?; പ്രിയങ്കയുടെ എതിരാളി ആര്‌?

ABOUT THE AUTHOR

...view details