കേരളം

kerala

ETV Bharat / state

കൊട്ടിക്കലാശം കളറാക്കി മുന്നണികള്‍; പാലക്കാട്ടെ പരസ്യ പ്രചാരണം അവസാനിച്ചു - PALAKAKD BYELECTION KOTTIKALASHAM

യുഡിഎഫ്, എല്‍ഡിഎഫ്, എന്‍ഡിഎ മുന്നണികളുടെ ആയിരത്തോളം അണികള്‍ പാലക്കാട് ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടന്ന കൊട്ടിക്കലാശത്തില്‍ പങ്കെടുത്തു.

പാലക്കാട് ഉപതെരഞ്ഞെടുപ്പ്  ഉപതെരഞ്ഞെടുപ്പ് കൊട്ടിക്കലാശം  PALAKAKD BYELECTION  KOTTIKALASHAM
PALAKAKD BYELECTION KOTTIKALASHAM (ETV Bharat)

By ETV Bharat Kerala Team

Published : Nov 18, 2024, 9:19 PM IST

പാലക്കാട്:ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട്ടെ പരസ്യ പ്രചാരണത്തിന് നിറപ്പകിട്ടാർന്ന കൊട്ടിക്കലാശം. ശക്തമായ ത്രികോണ മത്സരം നടക്കുന്ന പാലക്കാട് മണ്ഡലത്തിൽ തങ്ങളുടെ സ്വാധീനം വിളിച്ചറിയിച്ചു കൊണ്ടാണ് മൂന്ന് മുന്നണികളും പരസ്യപ്രചാരണം അവസാനിപ്പിച്ചത്. മേളവാദ്യങ്ങൾ കൊട്ടിക്കലാശത്തിന് കൊഴുപ്പേകി.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

സ്റ്റേഡിയത്തിന് സമീപമായിരുന്നു സമാപന പരിപാടികൾ. അനിഷ്‌ട സംഭവങ്ങളൊന്നും ഉണ്ടായില്ല. പിരായിരിയിൽ നിന്ന് തുടങ്ങി ഇൻഡോർ സ്‌റ്റേഡിയത്തിന് സമീപത്തെത്തി അവിടെ നിന്ന് താരേക്കാട്, ഹെഡ് പോസ്റ്റ് ഓഫിസ്, സുൽത്താൻ പേട്ട വഴിയാണ് എൽഡിഎഫിൻ്റെ റോഡ് ഷോ സ്‌റ്റേഡിയം സ്റ്റാൻ്റ് പരിസരത്തെത്തിയത്.

ഒലവക്കോട്ടു നിന്ന് ജൈനിമേട്, പേഴുങ്കര, പുതുപ്പള്ളിത്തെരുവ്, നൂറണി, ഐഎംഎ ജംഗ്ഷൻ വഴിയായിരുന്നു യുഡിഎഫിൻ്റെ ഘോഷയാത്ര. മേലാമുറിയിൽ നിന്ന് വലിയങ്ങാടി, ചുണ്ണാമ്പുതറ, കൽപ്പാത്തി, രാമനാഥപുരം വഴി കോയമ്പത്തൂർ റോഡിലേക്ക് കയറിയാണ് എൻഡിഎ യാത്ര സ്റ്റേഡിയത്തിന് സമീപം എത്തിയത്. സ്ഥാനാർഥികൾക്കൊപ്പം പ്രധാന നേതാക്കളും റോഡ് ഷോയിൽ അണിനിരന്നു.

Also Read:ലീഗ് വർഗീയ ശക്തികളുടെ തടങ്കലിൽ, ഉപതെരഞ്ഞെടുപ്പ് സർക്കാരിന്‍റെ വിലയിരുത്തലാകും: എം വി ഗോവിന്ദൻ

ABOUT THE AUTHOR

...view details