കേരളം

kerala

ETV Bharat / state

ജനവാസ മേഖലയിലിറങ്ങിയ പടയപ്പയെ ഉള്‍ക്കാട്ടിലേക്ക് തുരത്തും ; ആദ്യം ഡ്രോണ്‍ നിരീക്ഷണം - Wild Elephant Padayappa

പടയപ്പയെ ഉള്‍ക്കാട്ടിലേക്ക് തുരത്താന്‍ ശ്രമം തുടങ്ങി. നിലവില്‍ പടയപ്പ കഴിയുന്നിടത്ത് മതിയായ വെള്ളവും ഭക്ഷണവും ലഭ്യമല്ല. ഈ സാഹചര്യത്തിലാണ് ഉള്‍ക്കാട്ടിലേക്ക് തുരത്താന്‍ ശ്രമം തുടങ്ങിയിട്ടുള്ളത്.

Padayappa  Drone observation  deep forest  food and water
Padayappa should take to deep forestto make sure get enough food and water

By ETV Bharat Kerala Team

Published : Mar 19, 2024, 5:01 PM IST

ജനവാസ മേഖലയിലിറങ്ങിയ പടയപ്പയെ ഉള്‍ക്കാട്ടിലേക്ക് തുരത്തും

ഇടുക്കി :മൂന്നാറില്‍ ജനവാസമേഖലയിലിറങ്ങി നാശമുണ്ടാക്കുന്ന കാട്ടുകൊമ്പന്‍ പടയപ്പയെ ഉള്‍ക്കാട്ടിലേക്ക് തുരത്താനുള്ള ശ്രമം ഇന്ന് മുതല്‍ തുടങ്ങും. ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗം ചേർന്ന ശേഷം ഹൈറേഞ്ച് സിസിഎഫ് ആര്‍ എസ് അരുണാണ് ഇതുസംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയത്(Padayappa).

നിലവില്‍ ഉള്‍ക്കാട് അധികമില്ലാത്ത പ്രദേശത്താണ് പടയപ്പയുള്ളത്. ഡ്രോണ്‍ ഉപയോഗിച്ച് പടയപ്പയെ നിരീക്ഷിക്കും. ഉള്‍ക്കാട്ടിലേക്ക് കൊണ്ടുവിടാന്‍ സാധിക്കുന്ന പ്രദേശത്തെത്തിയാല്‍ തുരത്താനാണ് നീക്കം. തത്കാലം മയക്കുവെടി വച്ച് പിടികൂടേണ്ടതില്ലെന്നാണ് വിലയിരുത്തല്‍. ആര്‍ആര്‍ടിക്കൊപ്പം പടയപ്പയെ നിരീക്ഷിക്കാനുണ്ടാക്കിയ പുതിയ സംഘവും ദൗത്യത്തിൽ പങ്കുചേരും(Drone observation).

Also Read:മൂന്നാർ ദേവികുളത്ത് വീണ്ടും കാട്ടാന ആക്രമണം ; വ്യാപാര സ്ഥാപനങ്ങൾ തകർത്തു, നിരത്തിലിറങ്ങി പടയപ്പയും

മാട്ടുപ്പെട്ടിയിലും തെന്‍മലയിലും ഇന്നലെയും പടയപ്പ ജനവാസമേഖലയിലിറങ്ങി കടകൾ തകർത്തു. തീറ്റയും വെള്ളവും ലഭിക്കാത്തതിനാലാണ് ആന ജനവാസമേഖലയിലെത്തുന്നതെന്നാണ് വനംവകുപ്പിന്‍റെ നിഗമനം. അതിനാൽ തീറ്റയും വെള്ളവുമുള്ള ഉള്‍ക്കാട്ടിലെത്തിച്ച് തിരികെ വരാതെ നോക്കാനാണ് ശ്രമം. രണ്ടുദിവസത്തിനിടെ ആറ് കടകളാണ് തകര്‍ത്തത്. ആര്‍ആര്‍ടി സംഘം പടയപ്പയെ കാട്ടിലേക്കോടിച്ചുവിടാറുണ്ടെങ്കിലും അധികം വൈകാതെ ജനവാസമേഖലയിലെത്തുന്നുവെന്നതാണ് വെല്ലുവിളി.

ABOUT THE AUTHOR

...view details