ആലപ്പുഴ: നദിയിൽ കുളിക്കുന്നതിനിടെ വിദ്യാർഥിക്ക് നീർനായയുടെ കടിയേറ്റു. ആലപ്പുഴയിലെ എടത്വയിലാണ് സംഭവം. തലവടി പഞ്ചായത്ത് 11 -ാം വാർഡിൽ താമസിക്കുന്ന കൊത്തപ്പള്ളി പ്രമോദ്, രേഷ്‌മ ദമ്പതികളുടെ മകൻ വിനായകന്(9) ആണ് നീർനായയുടെ കടിയേറ്റത്.
നദിയിൽ കുളിക്കുന്നതിനിടെ നീർനായയുടെ കടിയേറ്റു: വിദ്യാർഥിക്ക് പരിക്ക് - OTTER ATTACK IN EDATHUA - OTTER ATTACK IN EDATHUA
മാതാവിനും സഹോദരനുമൊപ്പം നദിയിൽ കുളിക്കാനിറങ്ങിയതായിരുന്നു ഒമ്പതു വയസുകാരൻ വിനായകൻ. പരിക്കേറ്റ കുട്ടി വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി.
Otter Representative image (Source: ETV Bharat Reporter)
Published : May 14, 2024, 10:55 PM IST
മാതാവിനും സഹോദരനും ഒപ്പം കുളിക്കാനിറങ്ങിയപ്പോഴാണ് സംഭവം. കുട്ടിയുടെ കാലിലും ഏണിനുമാണ് നീർനായ കടിച്ചത്. തുടർന്ന് പരിക്കേറ്റ കുട്ടിയെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. കഴിഞ്ഞ വർഷവും ഇവിടെ നിരവധി ആളുകൾക്ക് നീർനായയുടെ ആക്രമണത്തിൽ പരിക്കേറ്റിരുന്നു.