കോഴിക്കോട്: ഇരുവഞ്ഞി പുഴ, ചാലിയാർ, ചെറുപുഴ എന്നിവിടങ്ങളില്‍ നീർനായ ശല്യം അതിരൂക്ഷമായ സാഹചര്യത്തില്‍ തദ്ദേശ സ്ഥാപനങ്ങളുടെ അനാസ്ഥയില്‍ പ്രതിഷേധിച്ച് ഇരുവഞ്ഞിപ്പുഴ ആക്ഷൻ കൗണ്‍സിലിന്‍റെ നേതൃത്വത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ നിരാഹാര സമരം. നീർനായ ആക്രമണത്തില്‍ പരിക്കേറ്റവരെ കൂടി ഉള്‍പ്പെടുത്തിയാണ് സമരം സംഘടിപ്പിക്കുന്നത്. നീർനായ ശല്യത്തിന് പരിഹാര നടപടികള്‍ സ്വീകരിക്കാത്തതിലും ഇരുവഞ്ഞി കൂട്ടായ്‌മ ഉള്‍പ്പെടെ സമർപ്പിച്ച പദ്ധതി അംഗീകരിക്കാത്തതിലും പ്രതിഷേധിച്ചാണ് മുക്കം നഗര സഭ, കൊടിയത്തൂർ, കാരശേരി തുടങ്ങിയ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് മുന്നിലും നിരാഹാര സമരം നടത്തുന്നത്.
നീർനായകളുടെ എണ്ണം ക്രമാതീതമായി വർധിച്ചതോടെ പുഴകളിൽ കുളിക്കാനോ മറ്റാവശ്യങ്ങൾക്കോ ഇറങ്ങാൻ പറ്റാത്ത അവസ്ഥയാണുള്ളത്. പുഴയിൽ ഇറങ്ങിയാൽ കൂട്ടത്തോടെയെത്തുന്ന നീർനായകളുടെ ആക്രമണം ഉറപ്പാണ്. മൂന്ന് പുഴകളിലും നിരവധി പേർക്കാണ് നീർനായയുടെ ആക്രമണത്തിൽ പരിക്കേറ്റത്. 29 ന് കൊടിയത്തൂർ പഞ്ചായത്ത് ഓഫീസിനു മുന്നിലും 30ന് കാരശേരി പഞ്ചായത്ത് ഓഫീസിന് മുന്നിലും മെയ് ഒന്നിന് മുക്കം നഗരസഭ ഓഫിസിന് മുന്നിലും സമരം നടക്കും.
ഇടുക്കിയെ വിടാതെ കാട്ടുകൊമ്പന്‍ പടയപ്പ:വീണ്ടും മൂന്നാറിനെ ഭീതിയിലാഴ്‌ത്തി കാട്ടുകൊമ്പന്‍ പടയപ്പ. ഏപ്രിൽ 9 ന് രാത്രിയിലും 10 ന് പുലർച്ചെയുമായാണ് പടയപ്പ ജനവാസ മേഖലയിലാണ് ഇറങ്ങിയത്. മൂന്നാര്‍ കുറ്റിയാർവാലി റോഡിൽ ഗ്രാംസ്ലാൻഡ് ഭാഗത്താണ് പടയപ്പ ഇന്നലെ രാത്രിയിൽ ഗതാഗത തടസ്സം തീർത്തത്.