കേരളം

kerala

ETV Bharat / state

'1934 ലെ ഭരണഘടന അംഗീകരിച്ചാൽ യാക്കോബായ സഭയുമായി സമവായം': ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍ - JACOBITE ORTHODOX DISPUTE

1934 ലെ ഭരണഘടനയിൽ സഭാ ഭരണ സംവിധാനത്തിന്‍റെ അടുക്കും ചിട്ടയും കൂടാതെ നിയമപരമായ പരിരക്ഷ ഉണ്ടെന്നും കാതോലിക്കാ ബാവ

ഓര്‍ത്തഡോക്‌സ് സഭ അധ്യക്ഷന്‍  യാക്കോബായ ഓര്‍ത്തഡോക്‌സ് തര്‍ക്കം  BASELIOS MARTHOMA MATHEWS ORTHODOX  മലങ്കര സഭ
Baselios Marthoma Mathews III (ETV Bharat)

By ETV Bharat Kerala Team

Published : Dec 27, 2024, 6:27 PM IST

കോട്ടയം: 1934ലെ ഭരണഘടന അംഗീകരിച്ചാൽ യാക്കോബായ സഭയുമായി ഒന്നിച്ചുപോകാമെന്ന് ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ. മലങ്കര സഭാ ഭരണഘടനയുടെ നവതി ആഘോഷത്തിൽ അദ്ധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. മലങ്കര സഭ ഭരണഘടന അംഗീകരിച്ചാൽ ഒന്നിച്ചു പോകാമെന്ന് അദ്ദേഹം സമ്മേളനത്തിൽ പറഞ്ഞു.

സഭാ ഭരണ സംവിധാനത്തിന് അടുക്കും ചിട്ടയും മാത്രമല്ല നിയമപരമായ പരിരക്ഷയും 1934 ലെ ഭരണഘടനയിൽ ഉണ്ട്. ഇത് സുപ്രീം കോടതി വരെ അംഗീകരിച്ചതുമാണ്. അതിനാൽ ഭരണഘടന അനുസരിച്ച് യോജിച്ചു പോകാം. അല്ലാത്ത പക്ഷം ഈ പള്ളികളിൽ ഭരണഘടന അനുസരിച്ചു ഭരിക്കുന്നുവെന്ന് ഉറപ്പാക്കാനുള്ള ഉത്തരവാദിത്തമുണ്ടെന്നും കാതോലിക്കാ ബാവ പറഞ്ഞു. കോടതികളിൽ ചോദ്യം ചെയ്യപ്പെട്ടെങ്കിലും സഭാ ഭരണഘടനയുടെ സാധുത ഒരിക്കൽ പോലും തള്ളിക്കളഞ്ഞിട്ടില്ലെന്നും കാതോലിക്ക ബാവ വ്യക്തമാക്കി.

കാതോലിക്കാ ബാവ (ETV Bharat)

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

മലങ്കര ഓർത്തഡോക്‌സ് സഭയുടെ 1934ലെ ഭരണഘടനയുടെ നവതി ആഘോഷ സമ്മേളനം കോട്ടയത്ത് എംഡി സെമിനാരി കത്തീഡ്രൽ അങ്കണത്തിലാണ് നടന്നത്. അന്തരിച്ച എം ടി വാസുദേവൻ നായർക്ക് ചടങ്ങില്‍ ആദരാഞ്ജലി അർപ്പിച്ചു.

ഡോ. യൂഹാനോൻ മാർ ദിയസ്കോറസ്, ഫാ. ഡോ തോമസ് വർഗീസ് അമയിൽ, ഓർത്തഡോക്‌സ് തിയളോജിക്കൽ സെമിനാരി പ്രിൻ സിപ്പൽ ഫാ. ഡോ. ജോൺ തോമസ് കരിങ്ങാട്ടിൽ, അൽ മായ ട്രസ്‌റ്റി റോണി വർഗീസ് എബ്രഹാം, മലങ്കര അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ, ഓർത്തഡോക്‌സ് സിറിയൻ സൺഡേ സ്‌കൂൾ അസോസിയേഷൻ ഓഫ് ദി ഈസ്‌റ്റ് ഡയറക്‌ടർ ജനറൽ ഫാ. ഡോ. വർഗീസ് വർഗീസ്, ഡോ. ജേക്കബ് കുര്യൻ ഓണാട്ട് എന്നിവർ സംസാരിച്ചു. ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് പ്രതിജ്‌ഞ ചൊല്ലിക്കൊടുത്തു. നവതി സ്‌മരകമായി എം ഡി സെമിനാരി അങ്കണത്തിൽ നിർമിക്കുന്ന പ്രവേശന കവാടത്തിന് കാതോലിക്ക ബാവാ തറക്കല്ലിട്ടു.

Also Read:പള്ളി തർക്ക കേസിൽ നിർണായക ഉത്തരവ്; ആറ് പള്ളികൾ ഓര്‍ത്തഡോക്‌സ് സഭയ്ക്ക് കൈമാറണമെന്ന് സുപ്രീം കോടതി

ABOUT THE AUTHOR

...view details