കോട്ടയം:ചർച്ച് ബില്ലിൽ ഭയമില്ലെന്നും നേരിടുമെന്നും ഓർത്തഡോക്‌സ് സഭ ബിഷപ്പ് ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ. തീയിൽ കൂടി കടന്ന് പോയ സന്ദർഭങ്ങൾ സഭയ്ക്ക് നിരവധി ഉണ്ടായിട്ടുണ്ടെന്നും ഇനിയും അങ്ങനെയൊരു അനുഭവം ഉണ്ടാക്കാൻ ഏത് സർക്കാരും എന്ത് ബില്ലുമായി വന്നാലും നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.
ചർച്ച് ബില്ലിൽ ഭയമില്ല: നേരിടുമെന്ന് ഓർത്തഡോക്‌സ് സഭ - ORTHODOX BISHOP ON CHURCH BILL - ORTHODOX BISHOP ON CHURCH BILL
ചർച്ച് ബില്ലിൽ ഭയമില്ലെന്നും നേരിടുമെന്നും ഓർത്തഡോക്‌സ് സഭ ബിഷപ്പ് ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ പറഞ്ഞു.
ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ (ETV Bharat)
Published : Jul 12, 2024, 9:06 PM IST
സഭ ഭരണഘടനയും സുപ്രീംകോടതി വിധിയും കുരുതി കഴിച്ചുകൊണ്ട് ആരുമായും ഒരു സമാധാനത്തിനും സഭ തയ്യാറല്ലെന്നും ബിഷപ്പ് പറഞ്ഞു. പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയുടെ മൂന്നാം ഓർമ്മപ്പെരുന്നാളിനോട് അനുബന്ധിച്ച കുർബാനയിലെ പ്രസംഗത്തിലാണ് പ്രതികരണം.